|
1. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണ കപ്പല്‍ ഗ്രേസ് വണ്ണിലും മലയാളികള്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി അജ്മല്‍ കെ.കെ, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍ഗോഡ് സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലില്‍ ഉള്ളത്. ഈ മാസം ആദ്യമാണ് ഇറാന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ച് എടുത്തത്. ഇതിന് പിന്നാലെ ആണ് ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ബ്രിട്ടീഷ് കപ്പലിലും മലയാളികള്‍ ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. കപ്പലില്‍ ഉള്ള മൂന്ന് പേര്‍ എറാണാകുളം സ്വദേശികള്‍ കളമശേരി സ്വദേശി ഡിജോ പാപ്പച്ചനും കപ്പലില്‍ ഉള്ളതായി സ്ഥിരീകരണം. മറ്റ് രണ്ട് പേര്‍ തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികള്‍. 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേരാണ് കപ്പലില്‍ ഉള്ളത്.
2. കപ്പല്‍ ഇറാന്‍ പിടിച്ച് എടുത്തതായി കമ്പനി ബന്ധുക്കളെ അറിയിച്ചു. ക്യാപ്റ്റന്‍ മലയാളി എന്ന് കപ്പലിലുള്ള ഡിജോയുടെ അച്ഛന്‍. മലയാളികള്‍ കപ്പലില്‍ ഉണ്ടോ എന്നതിനെ കുറിച്ച് ഔദ്യോഗിക വിവരം കിട്ടിയിട്ടില്ല എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇറാന്‍ ഔദ്യോഗികമായി വിവരങ്ങള്‍ തന്നിട്ടില്ല. ഇറാനുമായും കപ്പല്‍ ഉടമകളും ആയി ചര്‍ച്ചകള്‍ തുടരുന്നു. കപ്പല്‍ ഉടന്‍ വിട്ട് കിട്ടണം എന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇറാനോട് ആവശ്യപ്പെട്ടിരുന്നു.
3. അതേസമയം, തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ച് എടുത്തതിന് പ്രതികാരം ആയിട്ടാണ് അവരുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത് എന്നാണ് ഇറാന്റെ വാദം. സ്വീഡിഷ് കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ള സ്റ്റെനോ ഇംപാരോ എന്ന എണ്ണക്കപ്പല്‍ വെള്ളിയാഴ്ച ആണ് ഇറാന്‍ സേനാ വിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്സ് പിടിച്ചെടുത്തത്. നടപടി, രാജ്യാന്തര സമുദ്ര ഗതാഗത നിയമങ്ങള്‍ ലംഘിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന്.
യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കും
4 .സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 10 ദിവസമായി അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കും. അക്രമ രാഷ്ട്രീയത്തിന് കടിഞ്ഞാണ്‍ ഇടും എന്നും സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കും എന്നും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെയും കോളേജ് അധികൃതരുടെയും ഉറപ്പ്. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ കെ.എസ്.യു മുതല്‍ എ.എസ്.എഫ്.ഐ വരെയുള്ള സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
5.അതേസമയം, യൂണിവേഴ്സിറ്റി വധശ്രമക്കേസില്‍ ഒളിവില്‍ ഉള്ള പ്രതികളുടെ വീട്ടില്‍ പൊലീസിന്റെ വ്യാപക തിരച്ചില്‍. തിരിച്ചറിഞ്ഞ 10 പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇന്നോ നാളയോ ഇറക്കും. തന്നെ അപായപ്പെടുത്താന്‍ ഉപോഗിച്ച ആയുധം കഴിഞ്ഞ ദിവസം അഖില്‍ തിരിച്ചറിഞ്ഞിരുന്നു. മുഖ്യ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളേജില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ആയിരുന്നു വധശ്രമത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തിയത്.
6. കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ 2019ന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് തൃശൂര്‍ കളക്രേ്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ടിക്കറ്റ് പ്രകാശനം നിര്‍വ്വഹിച്ചു. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ടിക്കറ്റിന്റെ ആദ്യ വില്പന നടത്തി.
7. ഒന്നാം സമ്മാനം 12 കോടി രൂപയും, രണ്ടാം സമ്മാനം 5 കോടി രൂപയും മൂന്നാം സമ്മാനം 2 കോടി രൂപയുമാണ്. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 19നാണ് നറുക്കെടുപ്പ്. ചടങ്ങില്‍ തൃശൂര്‍ മേയര്‍ അജിത വിജയന്‍, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, നികുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ ഐ.എ.എസ്, തൃശൂര്‍ ജില്ലാകളക്ടര്‍ എസ്.ഷാനവാസ് , ഡയറക്ടര്‍ ഇന്‍ചാര്‍ജ് എം.ആര്‍ സുധ തുങ്ങിയവര്‍ പങ്കെടുത്തു.
|
|