ന്യൂഡൽഹി: മൊബൈൽ ഇന്റർനെറ്ര്, ബ്രോഡ്‌ബാൻഡ് വേഗതയിൽ ഇന്ത്യയുടെ ഏറെ പിന്നിൽ. കഴിഞ്ഞദിവസം പുറത്തുവന്ന ജൂണിലെ സ്‌പീഡ് ടെസ്‌റ്ര് ഗ്ളോബൽ ഇൻഡക്‌സ് പ്രകാരം ഫിക്‌സഡ് ബ്രോഡ്ബാൻഡ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം 74-ാമതും മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ 126-ാമതുമാണ്. മേയിലെ റാങ്കിൽ നിന്ന് മൂന്നുസ്ഥാനങ്ങൾ ഇരു വിഭാഗങ്ങളിലുമായി ഇന്ത്യ പിന്നോട്ട് പോയി. 2018ൽ മൊബൈൽ ഇന്റർനെറ്ര് വേഗതയിൽ ഇന്ത്യയ്ക്ക് 56-ാം സ്ഥാനമുണ്ടായിരുന്നു. ബ്രോഡ്‌ബാൻഡിൽ 111-ാം റാങ്കും.
ജൂണിലെ റിപ്പോർട്ട് പ്രകാരം മൊബൈൽ ഇന്റർനെറ്റിൽ ഇന്ത്യയുടെ ഡൗൺലോഡ് സ്‌പീഡ് 10.87 എം.ബി.പി.എസും (മെഗാബിറ്റ്‌സ് പെർ സെക്കൻഡ്), ബ്രോഡ്‌ബാൻഡിൽ 29.06 എം.ബി.പി.എസുമാണ്. മേയിൽ ഇത് യഥാക്രമം 11.02 എം.ബി.പി.എസും 30.03 എം.ബി.പി.എസും ആയിരുന്നു. നെറ്ര്‌വർക്ക് സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ നിലവാരം കുറഞ്ഞ അടിസ്ഥാനസൗകര്യങ്ങളാണ് റാങ്കിംഗ് വീഴ്‌ചയ്ക്ക് പിന്നിലെന്നും റിപ്പോർട്ടിലുണ്ട്.
90.06 എം.ബി.പി.എസ്
മൊബൈൽ ഇന്റർനെറ്ര് ഡൗൺലോഡ് വേഗതയിൽ മുന്നിൽ ദക്ഷിണ കൊറിയയാണ്; വേഗം സെക്കൻഡിൽ 90.06 എം.ബി.