വാഷിംഗ്ടൺ: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്കൻ സന്ദർശനത്തിനെത്തിയ ഇമ്രാൻഖാന് തണുപ്പൻ സ്വീകരണം, ഇമ്രാൻഖാനെ സ്വീകരിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സെക്രട്ടറിതല സംഘത്തിലെയോ അമേരിക്കയിലെ ഉന്നത നേതൃത്വത്തിലെയോ ആരും എത്തിയിരുന്നില്ലെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രോട്ടോകോൾ പ്രകാരം ഒരു ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ മാത്രമാണ് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. വിദേശ രാജ്യങ്ങളുടെ ഭരണത്തലവന്മാർ വരുമ്പോൾ ആതിഥേയ രാജ്യത്തെ സർക്കാർ പ്രതിനിധി സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തുന്നതാണ് പതിവ്.
പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, അമേരിക്കയിലെ പാകിസ്താൻ സ്ഥാനപതി ആസാദ് എം. ഖാന്‍ എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. കൂടാതെ അമേരിക്കയിലെ പാക് വംശജരായ നിരവധിപേരും വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. ചാർട്ടേഡ് വിമാനം വിമാനം ഒഴിവാക്കി പകരം ഖത്തർ എയർവേസിന്റെ വിമാനത്തിലായിരുന്നു ഇമ്രാൻഖാന്റെ യാത്ര. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ പാക് സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലാകും ഇമ്രാൻഖാന്റെ താമസം.
ഇമ്രാൻഖാനെ സ്വീകരിക്കാൻ അമേരിക്കൻ അധികൃതർ എത്താതിരുന്നതിനെക്കുറിച്ച് ഓൺലൈനിൽ ട്രോളുകൾ നിറയുകയാണ്.. 2012ലാണ് ഇതിനുമുമ്പ് ഇമ്രാൻ ഖാൻ അമേരിക്കയിലെത്തിയത്. അന്ന് ടൊറൊന്റോ വിമാനത്തവളത്തിൽ അമേരിക്കൻ അധികൃതർ തടഞ്ഞുവെച്ചത് വലിയ വാർത്തയായിരുന്നു.
No US official were present to receive PM @ImranKhanPTI at IAD airport. Neither IK recieved any state protocol. pic.twitter.com/WP1rV8XfjG
— Fawad Rehman (@fawadrehman) July 20, 2019
മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പാക് പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്. സന്ദർശനത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്. പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ, ഐ.എസ്.ഐ മേധാവി ഫൈസ് ഹമീദ്, പാക് പ്രധാനമന്ത്രിയുടെ വാണിജ്യ ഉപദേഷ്ടാവ് അബ്ദുൾ റസ്സാക് ദാവൂദ് എന്നിവരാണ് ഇമ്രാൻ ഖാനൊപ്പമുള്ളത്.
Imran Khan flying commercial to the USA, This trip will be the cheapest trip in recent memory by any Pakistani head of state to the US. pic.twitter.com/tRLqAAa8wG
— Ihtisham ul Haq (@iihtishamm) July 20, 2019
Pakistan Embassy in Washington has confirmed Pakistan offered to pay $250,000 for the US State Department to arrange official welcome/protocol of Imran Khan by senior US officials at airport but American apologised. Biggest humiliation ever in history of any visiting PM to USA pic.twitter.com/qq49YOe1On
— Sidrah Memon (@SidrahMemon1) July 20, 2019