crime

സിഡ്നി: അമ്മയെ തലയറുത്ത് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. 57 കാരിയെ കൊലപ്പെടുത്തിയതിന് ശേഷം യുവതി തല അറുത്തെടുത്തതിന് ശേഷം അടുത്തുള്ള വീട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് നാടിനെ നടക്കുന്നു സംഭവമുണ്ടായത്. സംഭവത്തിൽ സാക്ഷിയായ നാലുവയസുകാരനും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം കണ്ട് ഭയന്ന് വീട്ടിലേക്കോടിപ്പോകുന്നതിനിടെയാണ് കുട്ടിക്ക് വീണുപരിക്കേറ്റത്. നാലുവയസുകാരൻ യുവതിയുടെ ബന്ധു കൂടിയാണ്.

ക്രൂരമായ കൊലപാതകമെന്നാണ് സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്. ശനിയാഴ്ച രാത്രിയാണ് സിഡ്നിയിലെ വീട്ടിൽ 57കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. അമ്മയുടെ തല ഉപേക്ഷിക്കാൻ പോകുന്നതിനിടെ അയൽവീട്ടിലെ പൂന്തോട്ടത്തിൽ വച്ചാണ് മകളെ പിടികൂടിയത്. 25കാരിയായ യുവതി ഇതുവരെ ജാമ്യത്തിനായി ശ്രമിച്ചിട്ടില്ല. അറസ്റ്റിലായ യുവതിയെ വെെദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു