news

1. ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളികളെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ എടുക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അടിയന്തര സന്ദേശം നല്‍കി. മലയാളികള്‍ അടക്കമുള്ളവരെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കണമെന്ന് കത്തില്‍ ആവശ്യം. ഇവരുടെ കുടുംബാ അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
2. അതേസമയം, കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കപ്പലില്‍ കുടുങ്ങിയ 18 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള നീക്കം ഊര്‍ജിതമാക്കി. ജീവനക്കാര്‍ക്ക് ഒരു പ്രയാസവും നേരടേണ്ടി വരില്ലെന്ന് ഇറാന്‍ ഇന്ത്യക്ക് ഉറപ്പു നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍, ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവെച്ച എണ്ണ കപ്പല്‍ വിട്ടു കിട്ടാതെ ബ്രിട്ടീഷ് കപ്പല്‍ കൈമാറില്ലെന്ന സൂചനയാണ് ഇറാന്‍ നല്‍കുന്നത്.
3. ഇറാനും ബ്രിട്ടനും പിടിച്ച് എടുത്ത കപ്പലുകളില്‍ മലയാളികള്‍ ഉണ്ട്. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണ കപ്പല്‍ ഗ്രേസ് വണ്ണില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി അജ്മല്‍ കെ.കെ, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍ഗോഡ് സ്വദേശി പ്രജീഷ് എന്നിവരാണ് ഉള്ളത്. ഈ മാസം ആദ്യമാണ് ഇറാന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ച് എടുത്തത്. ഇതിന് പിന്നാലെ ആണ് ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ബ്രിട്ടീഷ് കപ്പലില്‍ ഉള്ളത് മൂന്ന് മലയാളികള്‍. കളമശേരി സ്വദേശി ഡിജോ പാപ്പച്ചനും തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികള്‍ മറ്റ് രണ്ട് പേരും ഉണ്ട്. 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 പേരാണ് കപ്പലില്‍ ഉള്ളത്.
4. അതേസമയം, തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ച് എടുത്തതിന് പ്രതികാരം ആയിട്ടാണ് അവരുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത് എന്നാണ് ഇറാന്റെ വാദം. സ്വീഡിഷ് കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ള സ്റ്റെനോ ഇംപാരോ എന്ന എണ്ണക്കപ്പല്‍ വെള്ളിയാഴ്ച ആണ് ഇറാന്‍ സേനാ വിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്സ് പിടിച്ചെടുത്തത്. അന്തര്‍ദേശീയ സമുദ്രാ അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.


5. മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിത്തിന്റെ മൃതദേഹം സംസ്ഥാന ബഹുമതിയോടെ സംസ്‌കരിച്ചു. യമുനയുടെ തീരത്തെ നിഗം ബോധ് ഘട്ടില്‍ ആയിരുന്നു സംസ്‌കാരം. ഉച്ചയോടെ എ.ഐ.സി.സി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്തിമോചാരം അര്‍പ്പിക്കാന്‍ എത്തിയത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് തുടങ്ങിയ നേതാക്കള്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു.
6. ഓഗസ്റ്റ് 3ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്ലി തന്നെയാണ് നായകന്‍. ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ച് എത്തി. ഏകദിന ട്വന്റി 20 ടീമുകളിലാണ് ധവാനെ ഉള്‍പ്പെടുത്തി ഇരിക്കുന്നത്. ധോണി ടീമില്‍ ഇല്ലാത്തതിനാല്‍ ഋഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റിലും ഒന്നാം വിക്കറ്റ് കീപ്പറായി ഉണ്ടാകും.
7. രണ്ടാം വിക്കറ്റ് കീപ്പറായി വൃദ്ധമാന്‍ സാഹയും ഉണ്ട്. മനീഷ് പാണ്ഡെ, ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമില്‍ ഇടം നേടി. ജസ്പ്രീത് ബുംറയ്ക്കും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചു. കോഹ്ലിക്ക് ഒപ്പം ജഡേജ, രോഹിത് ശര്‍മ്മ, പന്ത് എന്നിവരാണ് 3 ഫോര്‍മാറ്റിലും ഉള്‍പ്പെട്ട താരങ്ങള്‍. കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും ആണ് ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുക. അജിങ്ക്യാ റഹാനെയും ടീമില്‍ സ്ഥാനം നിലനിറുത്തി.
8. സംസ്ഥാനത്ത് വ്യാപകമായി കലാപം അഴിച്ചു വിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. നാളെ തലസ്ഥാനത്ത് പൊലീസിന് നേരെയും വിവിധ സ്ഥാപനങ്ങള്‍ക്ക് നേരെയും സംഘടിതമായ അക്രമം നടത്തുന്നതിനുള്ള ഗൂഡാലോചനയും ആസൂത്രണവും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. പൊലീസുകാരെ കൈകാര്യം ചെയ്യും എന്ന കെ.സുധാകരന്‍ എം.പിയുടെ പ്രസ്താവന ഇതിന്റെ തെളിവ് ആണെന്നും റഹീം ആരോപിച്ചു.
9. കര്‍ണാടകത്തിലെ രാഷ്ട്രീയ ജാള്യത മറച്ചു വയ്ക്കാനാണ് സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും രൂക്ഷമായി വിമര്‍ശിച്ചു. എന്ത് അടിസ്ഥാനത്തില്‍ ആണ് പ്രതിപക്ഷ നേതാവ് പി.എസ്.സിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് . അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പ്രചാരകന്‍ ആവുകയാണ് ചെന്നിത്തല. പി.എസ്.സിയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ആണെന്നും റഹീം പ്രതികരിച്ചു. റഹീം ആരോപണങ്ങള്‍ ഉന്നയിച്ചത് തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തില്‍.
10. ഡി. രാജയെ സി.പി.ഐ ജനറല്‍ സെക്രട്ടറിയായി ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ ദലിത് നേതാവാണ് രാജ. തമിഴ് നാട്ടില്‍ നിന്നുള്ള രാജ്യ സഭാംഗമായ രാജ 1994 മുതല്‍ സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. സുധാകര്‍ റെഡ്ഡിയുടെ പിന്‍ഗാമി ആയിട്ടാണ് രാജ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തുന്നത്. കനയ്യകുമാറിനെ സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി.
11. കര്‍ണാടകത്തിലെ സഖ്യ സര്‍ക്കാറിനെ പാഠം പഠിപ്പിക്കുമെന്ന് വിമത എം.എല്‍.എമാര്‍. പണത്തിനു വേണ്ടിയല്ല മുംബയില്‍ എത്തിയത്. പ്രശ്നങ്ങള്‍ അവസാനിക്കുമ്പോള്‍ ബെംഗളൂരുവിലേക്ക് മടങ്ങുമെന്ന് വിമത എം.എല്‍.എമാര്‍ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് ചര്‍ച്ച നാളെ പൂര്‍ത്തിയാകാന്‍ ഇരിക്കേ ആണ് വിമത എം.എല്‍.എമാരുടെ പ്രതികരണം. ഭൂരിപക്ഷം ഉറപ്പിക്കാന്‍ വിമതരുമായി അവസാന വട്ട അനുനയ നീക്കങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ശ്രമിക്കുന്നുണ്ട്. രാമലിംഗ റെഡ്ഢിയെ മുന്‍നിറുത്തിയുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അനുനയങ്ങള്‍ക്ക് വഴങ്ങിയില്ല എങ്കില്‍ വിമതരെ അയോഗ്യര്‍ ആക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
12. അതേസമയം, വിപ്പില്‍ വ്യക്തത തേടിയുള്ള കോണ്‍ഗ്രസ് ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണച്ചേക്കും. ഗവര്‍ണര്‍ വാജുഭായ് വാല വിശദ റിപ്പോര്‍ട്ട് കേന്ദ്രത്തിനു അയക്കുക,നാളെ വിശ്വാസ വോട്ടെടുപ്പ് നടന്നതിന് ശേഷം . ഭൂരിപക്ഷം തെളിയിക്കാനുള്ള രണ്ട് നിര്‍ദേശങ്ങളും തള്ളിയതിനെ തുടര്‍ന്ന് ഇടക്കാല റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഗവര്‍ണര്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസ്, ജെ.ഡി.എസ്, ബി.ജെ.പി എം.എല്‍.എ.മാരെല്ലാം റിസോര്‍ട്ടുകളില്‍ തുടരുകയാണ്. ആദ്യ രണ്ട് ദിവസങ്ങളിലും ഭരണപക്ഷത്തെ 20 എം.എല്‍.എമാര്‍ സഭയില്‍ എത്തിയിരുന്നില്ല.