ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ ഡൗൺ തുടങ്ങി. സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവച്ച ദൗത്യമാണിത്. ജൂലൈ 22ന് ഉച്ചക്ക് 2.43 ന് ഇന്ത്യയുടെ അഭിമാനമായ ജി.എസ്.എൽ.വി മാർക്ക് 3 ചന്ദ്രയാനുമായി പറന്നു പൊങ്ങും.
വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സൽ ഇന്നലെ രാത്രിയോടെ പൂർത്തിയായിരുന്നു. ഇന്ന് വെെകുന്നേരം 6.43-ന് കൗണ്ട് ഡൗൺ തുടങ്ങിയത്. കൗണ്ട് ഡൗൺ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളാണ് തുടങ്ങുക. ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിധ്യമടക്കമുള്ള സുപ്രധാന വിവരങ്ങളാണ് ചന്ദ്രയാൻ ഒന്ന് ലോകത്തിന് നൽകിയത്. അതുകൊണ്ട് തന്നെ രണ്ടാം ദൗത്യങ്ങൾ ഏറെ ആകാംക്ഷയോടെയാണ് ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നത്.
സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവച്ച ദൗത്യം പിഴവുകളെല്ലാം മാറ്റിയാണ് വീണ്ടും വിക്ഷേപണത്തിനൊരുങ്ങുന്നത്. വിക്ഷേപണം നിശ്ചയിച്ചതിലും ഏഴ് ദിവസം വൈകിയെങ്കിലും സെപ്റ്റംബർ ആറിന് തന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാണ് ഇസ്റൊയുടെ തീരുമാനം. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറക്കുകയായിരുന്നു.
ദക്ഷിണ ധ്രുവത്തിലെ ഹീലിയം നിക്ഷേപം അളക്കുക എന്നതാണ് ചാന്ദ്രയാൻ രണ്ടിന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. 1000 കോടി രൂപയാണ് ചന്ദ്രയാൻ ദൗത്യത്തിന്റെ ചെലവായി കണക്ക് കൂട്ടുന്നത്.
🇮🇳 #ISROMissions 🇮🇳
— ISRO (@isro) July 21, 2019
The launch countdown of #GSLVMkIII-M1/#Chandrayaan2 commenced today at 1843 Hrs IST. The launch is scheduled at 1443 Hrs IST on July 22nd.
More updates to follow... pic.twitter.com/WVghixIca6