pragya-singh

ഭോപ്പാൽ: ടോയ്‌ലെറ്റുകളും ഓടകളും കഴുകാനല്ല താൻ എം.പിയായതെന്ന് ബി.ജെ.പി എം.പി പ്രഗ്യാസിംഗ് താക്കൂർ. മദ്ധ്യപ്രദേശിലെ സെഹോറിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് പ്രഗ്യാസിംഗിന്റെ വിവാദ പരാമർശം. ഭോപ്പാലിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് പ്രഗ്യ.

എന്നെ തിരഞ്ഞെടുത്തത് അഴുക്കുചാലുകൾ വൃത്തിയാക്കാനല്ല, എന്നെ ജനങ്ങൾ തിരഞ്ഞെടുത്തത് നിങ്ങളുടെ ടോയ്‌ലറ്റുകൾ വൃത്തിയാക്കാനാല്ല- പ്രജ്ഞ പറയുന്നതിന്റെ വീഡിയോ വാർത്താഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു.

എന്നെ ഏൽപ്പിക്കപ്പെട്ട ജോലി ഞാൻ സത്യസന്ധമായി ചെയ്യുമെന്നും പ്രഗ്യ കൂട്ടിച്ചേർത്തു. പ്രദേശത്തെ മുതിർന്ന നേതാക്കളെ സമീപമിരുത്തിയായിരുന്നു പ്രഗ്യയുടെ പരാമർശം.