തിരുവനന്തപുരം : വിവിധ ദേശീയ ക്യാമ്പുകളിലേക്കായി ബാസ്കറ്റ് ബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യ 14 മലയാളി താരങ്ങളെ തിരഞ്ഞെടുത്തു. ഇതിൽ പതിനൊന്ന് പേരെ ഫിബ ഏഷ്യൻ കപ്പിനുള്ള സീനിയർ വനിതാ ക്യാമ്പിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജീന പി.എസ്, അഞ്ജന പി.ജി,സ്റ്റെഫി നിക്സൺ, പൂജമോൾ, നിമ്മിജോർജ്, അനീഷ ക്ളീറ്റസ്, ഗ്രിമ മെർലിൻ വർഗീസ്,റോജമോൾ,ശ്രീകല റാണി, അനുമറിയ, ആൻമേരി സക്കറിയ എന്നിവരെയാണ് ബംഗുളുരുവിലെ ക്യാമ്പിലെടുത്തിരിക്കുന്നത്. പുരുഷ ഏഷ്യാകപ്പിനുള്ള ക്യാമ്പിലേക്ക് സെജിൻ മാത്യുവിനാണ് സെലക്ഷൻ. പ്രണവ് പ്രിൻസിനെയും ആർ.ശ്രീകലയെയും ഫിബ 3*3 ഏഷ്യാകപ്പിനുള്ള ക്യാമ്പിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്.