മാഡ്രിഡ് : സ്ട്രൈക്കർ ഗാരേത്ത് ബെയ്ൽ അധികം വൈകാതെ റയൽ മാഡ്രിഡ് ടീമിൽ നിന്ന് പുറത്താകുമെന്ന കോച്ച് സിനദിൻ സിദാന്റെ വെളിപ്പെടുത്തൽ വിവാദമായി. പ്രീ സീസൺ ടൂർണമെന്റിൽ ബെയ്ലിനെ ടീമിലെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സിദാൻ ബെയ്ൽ ക്ളബ് വിടുമെന്ന് അറിയിച്ചത്. ഇതിൽ താരത്തിന്റെ ഏജന്റ് അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്.