ഹാംബർഗ് : ഇന്ത്യൻ യുവ ടെന്നിസ് താരം സുമിത് നഗാൽ ഹാംബർഗ് യൂറോപ്യൻ ഒാപ്പണിന് യോഗ്യത നേടി. 21 കാരനായ സുമിത് യോഗ്യതാ മത്സരത്തിൽ സ്പെയിനിന്റെ അലജാൻഡ്രോ ഡേവിഡോവിച്ചിനെ 6-4, 7-5നാണ് തോൽപ്പിച്ചത് . ആദ്യമായാണ് സുമിത് ഒരു എ.ടി.പി 5 ടൂർണമെന്റിന് യോഗ്യത നേടുന്നത്.