ന്യൂഡൽഹി : ലോകകപ്പിന്റെ ആദ്യ രണ്ടാഴ്ച ഭാര്യയെയും കുടുംബത്തെയും ഒപ്പംകൂട്ടരുതെന്ന ബി.സി.സി.ഐ നിർദ്ദേശം ടീമിലെ ഒരു സീനിയർ താരം കാറ്റിൽപ്പറത്തിയതായി റിപ്പോർട്ടുകൾ. ഇൗ താരം നേരത്തെ തുടക്കം മുതൽ കുടുംബത്തെ കൂട്ടാൻ അനുമതി ചോദിച്ചിരുന്നുവെങ്കിലും നിഷേധിക്കപ്പെട്ടു. എന്നാൽ ഇത് വകവയ്ക്കാതെ ടീം ഹോട്ടലിലും ടീം ബസിലും ഭാര്യയെ ഒപ്പം കൂട്ടി. ഇത് ക്യാപ്ടനും കോച്ചും ബി.സി.സി ഐക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് വിദേശ പര്യടനങ്ങളിൽ കുടുംബത്തെ ഒപ്പം കൂട്ടുന്നതിൽ ക്യാപ്ടനും കോച്ചിനും അന്തിമ തീരുമാനമെടുക്കാമെന്ന് ബി.സി.സി.ഐ നിർദ്ദേശം നൽകിയിരിക്കുകയാണ്.