അസ്താന : കസാഖിസ്ഥാനിൽ നടന്ന പ്രസിഡന്റ്സ് കപ്പ് ബോക്സിംഗിൽ ഇന്ത്യൻ താരം ശിവ ഥാപ്പ സ്വർണം നേടി. 63 കി.ഗ്രാം വിഭാഗത്തിന്റെ ഫൈനലിൽ എതിരാളി പരിക്കുമൂലം പിൻമാറിയത് ശിവയ്ക്ക് സ്വർണ നേട്ടം എളുപ്പമാക്കി. പ്രസിഡന്റ്സ് കപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശിവഥാപ്പ.