heavy-rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കാരണം സ്‌കൂളുകൾക്ക് അവധി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യജപ്രചാരണം നടന്നിരുന്നു. സംസ്ഥാനത്ത് നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു എന്നതരത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. എന്നാൽ വാർത്ത പൂർണമായും ശരിയല്ല. മഴ ശക്തിയാർജിച്ചതോടെ കണ്ണൂർ ജില്ലയിൽ പൂർണമായും കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചത്.

മാത്രമല്ല കോട്ടയം ജില്ലയിൽ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ പ്രഫഷനൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആർപ്പൂക്കര, അയ്മനം, തിരുവാർപ്, കുമരകം പഞ്ചായത്തുകളിലെയും പ്രഫഷനൽ കോളജുകൾ ഒഴികെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.

അവധി ആവശ്യവുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ജില്ല കലക്ടറ്റർക്ക് അപേക്ഷയുമായെത്തിയത്. കോഴിക്കോട് ജില്ലയിൽ കോളജുകൾക്കും പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമല്ല.