കഴുത്തുവേദനയാൽ വലയുന്നവരുടെ എണ്ണം കൂടുകയാണ്. തെറ്റായ രീതിയിലുള്ള കിടപ്പും ഇരിപ്പും കഴുത്തിന് വേദനയുണ്ടാക്കും. ശ്രദ്ധിച്ചാൽ വേദനയെ പ്രതിരോധിക്കാം.
ഓഫീസിലും മറ്റും മണിക്കൂറുകളോളം ഒരേ ഇരിപ്പ് തുടരരുത്. കംപ്യൂട്ടർ ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ കഴുത്തിന് വ്യായാമം നൽകുകയും സീറ്റിൽ നിന്ന് എഴുന്നേൽക്കുകയും വേണം. കമ്പ്യൂട്ടറും കഴുത്തും തമ്മിലുള്ള ഉയരം ശരിയായ രീതിയിൽ ക്രമീകരിക്കുക. വളരെ ഉയരമുള്ള തലയിണകൾ ഉപയോഗിക്കുന്നത് കഴുത്ത് വേദനയ്ക്കിടയാക്കും. പരമാവധി തലയിണ ഒഴിവാക്കുക. നിർബന്ധമെങ്കിൽ അധികം ഉയരമില്ലാത്ത തലയിണകൾ മാത്രം ഉപയോഗിക്കുക.
മാനസിക സമ്മർദ്ദത്തിന്റെ പ്രകടമായ ലക്ഷണങ്ങളിലൊന്നാണ് കഴുത്ത് വേദന. അമിത സമ്മർദ്ദം കഴുത്തിലെ മസിലിനെ കൂടുതൽ മുറുക്കുമ്പോഴാണ് വേദനയുണ്ടാകുന്നത്. മാനസിക സമ്മർദ്ദങ്ങളൊഴിവാക്കി ചിന്തകളെ ശാന്തമാക്കുക. ഡ്രൈവ് ചെയ്യുമ്പോഴുണ്ടാകുന്ന അപാകതകളും കഴുത്തു വേദനയുണ്ടാക്കും. ഡ്രൈവിംഗ് സീറ്റിൽ കൃത്യമായ പൊസിഷനിൽ ഇരിക്കാനും കഴുത്തിന് ആയാസം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കുക.