child-murder

കാലിഫോർണിയ:പ്രസവിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളായ ഡേവിഡ് വില്ല(21),ആൻഡ്രിയ(20) എന്നിവരാണ് അറസ്റ്റിലായത്. 'ഞങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ട അതുകൊണ്ടു കൊന്നുവെന്ന്' അറസ്റ്റിലായ ദമ്പതികൾ പറഞ്ഞു.

യാതൊരു കൂസലുമില്ലാതെ മുഖത്ത് നോക്കി പ്രതികൾ ഇക്കാര്യം പറഞ്ഞപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ ഞെട്ടി. കാലിഫോർണിയയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സെന്റ് ജോൺ മെഡിക്കൽ സെന്ററിൽ വെള്ളിയാഴ്ച രാവിലെ ഇരുവർക്കും ആൺകുഞ്ഞ് ജനിച്ചു. കുഞ്ഞിനെ ഇവർ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് പൊലീസെത്തിയപ്പോൾ അബോധാവസ്ഥയിലായ കുഞ്ഞിനെയാണ് കണ്ടത്.

അധികം വൈകാതെ തന്നെ കുഞ്ഞിന്റെ മരണം സംഭവിച്ചു. തുടർന്ന് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. ഇപ്പോൾ പത്ത് ലക്ഷം രൂപയുടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കാലിഫോർണിയയിലെ നിയമമനുസരിച്ച് കുഞ്ഞുങ്ങളെ ആവശ്യമില്ലെങ്കിൽ ഫയർ സ്റ്റേഷനിലോ, പൊലീസിലോ, ആശുപത്രിയിലോ ഏൽപിക്കുന്നത് കുറ്റകരമല്ല.