child

ശത്രുവിമാനത്തെ ചുട്ടുകരിച്ച ശേഷവും ശത്രുസൈന്യത്തിന്റെ കൈയ്യിലകപ്പെട്ടിട്ടും ധൈര്യം കൈവിടാതെ ചോദ്യങ്ങൾക്ക് സധൈര്യം മറുപടിപറഞ്ഞ ധീരവൈമാനികൻ അഭിനന്ദനെ രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ല. കേവലം രണ്ട് ദിവസങ്ങൾ കൊണ്ട് രാജ്യത്തെ യുദ്ധവീരൻമാരുടെ തലപ്പത്തേയ്ക്ക് എത്തിയ അഭിനന്ദനെ തിരികെ നൽകാൻ പാകിസ്ഥാൻ നിർബന്ധിതതമായത് ശക്തമായ ഒരു ഭരണകൂടവും, ജനതയും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതുകൊണ്ടാണ്. അഭിനന്ദന്റെ ഈ ധീരത കണ്ടപ്പോൾ റേഡിയോ ജോക്കിയായ സൂരജിന്റെ മനസിൽ മിന്നിയത് മറ്റൊരു കാര്യമായിരുന്നു പിറക്കുന്നത് ആൺകുട്ടീ ആണെങ്കിൽ ആ പേര് തന്നെ വിളിക്കുമെന്ന്...!!അഭിനന്ദൻ. ഒടുവിൽ ആ അച്ഛൻ വാക്കുപാലിച്ചിരിക്കുന്നു, അഭിനന്ദ് എന്നാണ് സൂരജ് മകന് പേരിട്ടിരിക്കുന്നത്. അഭിനന്ദൻ അഭിനന്ദ് ആയി ലോപിച്ചതിന്റെ കാരണവും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. ന്യൂജൻ കാലമായതുകൊണ്ടാണ് പേരിൽ ചെറിയൊരുമാറ്റം കൊണ്ട്വന്നത്. തന്റെ മകന് എല്ലാവരുടെയും അനുഗ്രഹം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സൂരജ് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു രാജ്യം മുഴുവൻ പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്ത അഭിനന്തൻ വർത്തമൻ എന്ന ധീരനായ ആർമി ഓഫീസർ, ശത്രുക്കൾക്കു മുന്നിൽ പോലും പതറാതെ ചങ്കൂറ്റത്തോടെ നിലകൊണ്ട്, അവസാനം 130 കോടിയിലേറെ
ജനങ്ങളുടെ പ്രാർത്ഥനകളുടെ ഫലമായി ശത്രു രാജ്യത്തു നിന്നും രാജകീയമായ തിരിച്ചുവരവ് നടത്തിയ അന്നേ ദിവസം തീരുമാനിച്ചതാണ് ആൺകുട്ടീ ആണെങ്കിൽ ആ പേര് തന്നെ വിളിക്കുമെന്ന്...!!

ഒരു ന്യൂ ജൻ കാലമായതുകൊണ്ടും, അപരിഷ്‌കൃതമായ കുഞ്ഞു മാറ്റം പേരിൽ അനിവാര്യമാണ് എന്ന പ്രീയപെട്ടവരുടെ അഭിപ്രായങ്ങൾ മനസ്സിലാക്കിക്കൊണ്ടും ഈ കൊച്ചു ചെറുക്കനെ ഞങ്ങൾ വിളിച്ചത് " അഭിനന്ദ് " എന്നാണ് സ്നേഹത്തോടെ " നന്ദൂട്ടൻ " എന്നും..!!

അപ്പൊ ഇങ്ങളും അത് തന്നെ വിളിച്ചോളൂ