രണ്ടാഴ്ചകൾക്ക് മുൻപ് റെഡ്മി കെ 20 ഇന്ത്യയിൽ പുറത്തിറങ്ങിയതെങ്കിലും, ആദ്യമായി വൻതോതിൽ ഈ പുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിറ്റഴിക്കാൻ തുടങ്ങിയിരിക്കുകയാണ് ഷവോമി. ഫ്ലിപ്പ്കാർട്ടിലും എം.ഐയുടെ ഓൺലൈൻ സ്റ്റോറുകളിലുമാണ് 'കെ20' ഷവോമി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച വിൽപ്പന ഇപ്പോഴും തുടരുകയാണ്. ഇതിന് മുൻപ് 'ആൽഫാ സെയിൽ' എന്ന പേരിൽ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്കായി ഈ ഫോൺ ഷവോമി വിൽപ്പനയ്ക്ക് വച്ചിരുന്നു. ഫുൾ എച്ച്.ഡി അമോലെഡ് ഡിസ്‌പ്ളേ, പോപ്പ് അപ്പ് സെൽഫി ക്യാമറ, പുത്തൻ ഓറാ പ്രൈം ഡിസൈൻ, 3 ഡി ഫോർ കർവ്ഡ് ബോഡി എന്നിവയാണ് 'കെ 20'യുടെ പ്രത്യേകത. കെ 20 പ്രോയിൽ സ്നാപ്പ്ഡ്രാഗൺ 855 എസ്.ഒ.സി പ്രൊസസ്സറാണ് ഉള്ളതെങ്കിൽ, കെ 20യിൽ 730 എസ്.ഒ.സി പ്രോസസറാണ് ഉള്ളത്.
കെ 20ക്ക് 6 ജി.ബി റാം, 64 ജി.ബി ഇന്റെർണൽ മെമ്മറി വേരിയന്റിന് 21,999 രൂപയാണ് വില. 28 ജി.ബി വേരിയന്റിന് പിന്നെയും വില കൂടും. 23,999 രൂപയാണ് വേരിയന്റിന്റെ വില. 6 ജി.ബി റാമും 128 ജി.ബി ഇന്റർണൽ മെമ്മറിയുമുള്ള കെ 20 പ്രോയ്ക്ക്ക്ക് 27,999 രൂപയും, 8ജി.ബി 256ജി.ബി വേരിയന്റിന് 30,999 രൂപ വിലയാകും. കാർബൺ ബ്ളാക്ക്, ഫ്ലെയിം റെഡ്, ഗ്ലേസിയർ ബ്ലൂ, എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ഫോണിനൊപ്പം 999 രൂപയുടെ പ്രൊട്ടക്റ്റീവ് കവറും ലഭിക്കും. ലോഞ്ച് ഓഫറായി ഡബിൾ ഡാറ്റ ബെനിഫിറ്റും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും എയർട്ടെൽ ഉപഭോക്താക്കൾക്ക് 249, 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഫോണിനൊപ്പം ലഭിക്കും.
പോപ്പ് അപ്പ് സെൽഫി ക്യാമറയുള്ള ആദ്യ റെഡ്മി സ്മാർട്ട്ഫോണുകളാണ് കെ 20 സീരീസിലുള്ളത്. അതുതന്നെയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയും. 20 മെഗാപിക്സലുള്ള സെൽഫി ക്യാമറയാണിത്. ഫോണിന്റെ പിറകിൽ, 48 മെഗാപിക്സൽ, 13 മെഗാപിക്സൽ, 8 മെഗാപിക്സൽ എന്നീ കണക്കിൽ മൂന്ന് ക്യാമറകളാണ് ഉള്ളത്. 4ജി വോൾട്ടി, ബ്ലൂടൂത്ത് വി 5.0, യു.എസ്.ബി ടൈപ്പ് സി ചാർജിങ് പോർട്ടും, ഫാസ്റ്റ് ചാർജിങും,3.5 എം.എം ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഈ ഫോണികളിണ്ട്. ഇരുഫോണിലും 4000 എം.എ.എച്ച് ബാറ്ററിയാനുള്ളത്.