bathing

സോഷ്യൽ മീഡിയയിലൂടെ മാത്രം പ്രശസ്തി നേടുന്നവർ നിരവധിയാണിപ്പോൾ. തങ്ങൾ പോസ്റ്റ് ചെയ്യുന്ന എഴുത്തുകളിലൂടെയോ, ഫോട്ടോകളിലൂടെയോ, വീഡിയോകളിലൂടെയോ ആകാം ഇവർ പലപ്പോഴും സോഷ്യൽ മീഡിയ യൂസേഴ്സിനിടയിൽ പ്രശസ്തി നേടുക. അങ്ങനെയൊരു കഥയാണ് ബ്രിട്ടീഷുകാരി ബെൽ ഡെൽഫീന്റേതും. ഇൻസ്റ്റാഗ്രാം വഴിയാണ് ബെൽ ഇപ്പോൾ പ്രശസ്തി നേടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് 4.5 മില്ല്യൻ ഫോളോവേഴ്സിനെയാണ് ബെൽ നേടിയത്.

തന്റെ 'ദാഹിക്കുന്ന' ആരാധകവൃന്ദത്തെ തൃപ്തിപ്പെടുത്താൻ ബെൽ ഒരു കടുംകൈ ചെയ്തു. താൻ കുളിക്കുന്ന വെള്ളം ബെൽ ഇൻസ്റ്റാഗ്രാമിലൂടെ വിൽപ്പനയ്ക്ക് വച്ചു. ബെല്ലിനെ അങ്ങനെ കുറ്റം പറയാൻ വരട്ടെ. ആരാധകരുടെ നിർബന്ധം സഹിക്കവയ്യാതെയാണ് ബെൽ ഈ സാഹസത്തിന് മുതിർന്നത്. മാത്രമല്ല വിൽപ്പനയ്ക്ക് വച്ച് അൽപ്പനേരത്തിനകം ചൂടപ്പം പോലെ ഇത് വിറ്റുപോകുകയും ചെയ്തു.

2039 രൂപയാണ് ബെല്ലിന്റെ ഒരു ജാർ 'കുളിവെള്ള'ത്തിന്റെ വില. ഈ വെള്ളം കുടിക്കാൻ പാടില്ലെന്ന് ബെൽ പറഞ്ഞിരുന്നുവെങ്കിലും നിരവധി പേർ ഇത് അകത്താക്കുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ബെല്ലിന്റെ ഈ കുപ്പികച്ചവടം ഇൻസ്റാഗ്രാമിന്‌ അത്ര സുഖിച്ചില്ല. ഇൻസ്റ്റാഗ്രാമിൽ നിയമങ്ങൾക്ക് എതിരാണ് ബെല്ലിന്റെ പ്രവൃത്തി.

belle

അതിനാൽ ഈ 19 വയസുകാരിയെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിൽ നിന്ന അവർ ബാൻ ചെയ്തു. എന്നാൽ ബെല്ലിന്റെ യൂട്യൂബ്, ട്വിറ്റർ അക്കൗണ്ടുകൾ ഇപ്പോഴും നിലവിലുണ്ട്. അശ്ളീല വെബ്സൈറ്റായ പോൺഹബ്ബിലെ അക്കൗണ്ട് വഴിയാണ് ബെൽ തുടക്കത്തിൽ പ്രശസ്തി നേടിയത്. അൽപ്പം കൂടി അശ്ലീലം കലർന്ന മറ്റ് ഇടപാടുകളും ബെല്ലിനുണ്ട്. പക്ഷെ അത് മെസേജിങ് ആപ്പുകളിൽ മാത്രമായി ഒതുക്കിയിരിക്കുകയാണ്