moon-mission

1959- സോവിയറ്റ് യൂണിയൻ (ഇന്നത്തെ റഷ്യ) നിർമ്മിച്ച ആളില്ലാ ബഹിരാകാശ പേടകം ലൂണ 2 ചന്ദ്രോപരിതലത്തിൽ വന്നിടിച്ച് തകർന്നു. ആദ്യമായി ചന്ദ്രോപരിതലത്തിലെത്തിയ മനുഷ്യനിർമ്മിത വസ്തുവെന്ന ഖ്യാതി ലൂണയ്ക്ക് സ്വന്തം. ഇതേ വർഷം ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക്‌ അഭിമുഖമല്ലാത്ത വശത്തിന്റെ ചിത്രമെടുത്തു.

1966- ലൂണ 9 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങി

1967- നാസയുടെ നേതൃത്വത്തിൽ നടത്തിയ അമേരിക്കയുടെ ആദ്യ ബഹിരാകാശ ദൗത്യം അപ്പോളോ - 1 പരാജയപ്പെട്ടു. ഇതിലുണ്ടായിരുന്ന ബഹിരാകാശ മൂന്ന് സഞ്ചാരികൾ പരീക്ഷണ പറക്കലിനിടെ യാനത്തിന് തീപിടിച്ച് കൊല്ലപ്പെട്ടു. തുടർന്ന് നടന്ന മൂന്ന് അപ്പോളോ ദൗത്യങ്ങളിൽ മനുഷ്യൻ കയറിയില്ല. ഇതേ വർഷം നവംബറിൽ അപ്പോളോ 4 പരീക്ഷണം വിജയം.

1968- ജനുവരിയിൽ അപ്പോളോ 5 ബഹിരാകാശത്ത് ചാന്ദ്രപേടകത്തിന്റെ ആരോഹണ അവരോഹണങ്ങൾ പരീക്ഷണവിധേയമാക്കി. ഏപ്രിലിൽ അപ്പോളോ 6 അപ്പോളോ വാഹനത്തിന്റെ പ്രവർത്തനം പൂർണമായി നിരീക്ഷണ വിധേയമാക്കി. ഒക്ടോബറിൽ അപ്പോളോ 7ഉം, ഡിസംബറിൽ അപ്പോളോ 8ഉം ബഹിരാകാശ സഞ്ചാരികളുമായി ചന്ദ്ര മണ്ഡലയാത്ര പൂർത്തിയാക്കി.

1969- മാർച്ചിൽ പുറപ്പെട്ട അപ്പോളോ 9ഉം മേയിൽ പുറപ്പെട്ട അപ്പോളോ 10ഉം ബഹിരാകാശ സഞ്ചാരികളുമായി ദൗത്യം വിജയകരമായി പൂർത്തീകരിച്ചു.

ചന്ദ്രനിൽ കാല് കുത്തുന്നു

1969 ജൂലായിൽ ഫ്ലോറിഡയിൽ നിന്ന് നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവർ ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ യാത്ര തിരിച്ചു. നീൽ ആംസ്ട്രോങ് ജൂലായ് 21ന് ചന്ദ്രനിൽ കാലു കുത്തുന്ന ആദ്യ മനുഷ്യനായി. എഡ്വിൻ ആൾഡ്രിൻ ചന്ദ്രനിൽ ഇറങ്ങി. ഈ സമയം കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ജൂലായ് 24-ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.

1970-അപ്പോളോ 13ന്റെ ദൗത്യം പരാജയപ്പെട്ടെങ്കിലും സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചെത്തിച്ചു.

1971- ജനുവരിയിൽ സഞ്ചാരികളുമായി യാത്ര തിരിച്ച അപ്പോളോ 14ഉം ജൂലായിൽ യാത്ര തിരിച്ച അപ്പോളോ 15ഉം യാത്ര വിജയകരമായി പൂർത്തീകരിച്ചു.

1972- ഏപ്രിലിൽ അപ്പോളോ 16ഉം ഡിസംബറിൽ അപ്പോളോ 17ഉം ബഹിരാകാശ സഞ്ചാരികളുമായി യാത്ര തിരിച്ചു. ദൗത്യം വിജയകരമായിരുന്നു.

1990- ജപ്പാൻ ഹിറ്റൺ എന്ന ബഹിരാകാശ വാഹനം ചന്ദ്രനടുത്തെത്തിച്ചു. തുടർന്ന് ഹാഗോറോമോയ എന്ന യാനത്തെ ചാന്ദ്ര പരിക്രമണപാതയിൽ വിക്ഷേപിച്ചു.

2003-യൂറോപ്യൻ ബഹിരാകാശ ഏജൻസി സെപ്തംബറിൽ സ്മാർട്ട് 1എന്ന ചെറിയ ലോൺ അർദ്ധ പരിക്രമണപദ്ധതി ആരംഭിച്ചു.

2007- സെപ്തംബറിൽ ജപ്പാൻ സെലീൻ എന്ന ബഹിരാകാശവാഹനം വിക്ഷേപിച്ചു.

2007 ഒക്ടോബറിൽ ചാങ് ഈ 1 റോബോട്ടിക് ലൂണാർ ഓർബിറ്റർ ചൈന വിക്ഷേപിച്ചു. ദൗത്യം വിജയകരമായിരുന്നു.

2008- ഇന്ത്യയുടെ ആദ്യ ചാന്ദ്ര പദ്ധതിയായ ആളില്ലാ ബഹിരാകാശ പേടകമായ ചന്ദ്രയാൻ 1 ഒക്ടോബർ 22ന് ചന്ദ്രനിലേക്ക് വിജയകരമായി വിക്ഷേപിക്കപ്പെട്ടു.

2009- ഒക്ടോബറിൽ ചൈന ചാങ്'ഈ -2 ലൂണാർ ഓർബിറ്റർ വിക്ഷേപിച്ചു.

2013- ഡിസംബറിൽ ചൈന തങ്ങളുടെ റോവർ ചാങ് ഈ- 3 ചന്ദ്രനിൽ ഇറക്കി

2019- ഫെബ്രുവരിയിൽ ഇസ്രയേൽ ബേർഷിറ്റ് എന്ന പേരിൽ ബഹിരാകാശപേടകം വിക്ഷേപിച്ചു.

2019- ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേക്ഷണ ആളില്ലാ പേടകമായ ചാന്ദ്രയാൻ 2 ജൂലായ് 22ന് വിക്ഷേപിച്ചു.