ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകൾക്ക് വഴി തുറക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്നും ഓരോ ഇന്ത്യക്കാരും ഇന്ന് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു. എല്ലാ ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു.
ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ 2ന്റെ ചരിത്രപരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു. പുതിയ സാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടുന്നതും പുതിയ അതിർത്തികൾ കീഴടക്കുന്നതും ഐ.എസ്.ആർ.ഒ തുടരട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. ചന്ദ്രയാൻ 2 രാജ്യത്തിന്റെ ചരിത്ര കുതിപ്പെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ വ്യക്തമാക്കി. എല്ലാ തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചുവന്ന ടീമിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Special moments that will be etched in the annals of our glorious history!
— Narendra Modi (@narendramodi) July 22, 2019
The launch of #Chandrayaan2 illustrates the prowess of our scientists and the determination of 130 crore Indians to scale new frontiers of science.
Every Indian is immensely proud today! pic.twitter.com/v1ETFneij0