തിരുവനന്തപുരം പോത്തൻകോടിന് അടുത്ത് ഒരു വീട്ടിൽ ഉളള, നായെ വളർത്തുന്ന വലിയ ഒരു കൂട്. ഇപ്പോൾ അതിനകം നിറയെ പഴയ സാധനങ്ങൾ അടുക്കി വെച്ചിരിക്കുന്നു. അത് മാറ്റുന്നതിനിടയിലാണ് പണിക്കാരൻ പാമ്പിനെ കാണുന്നത്. ഉടൻ തന്നെ വാവയെ വിളിച്ചു. സ്ഥലത്ത് എത്തിയ വാവ ഓരോ സാധനങ്ങൾ മാറ്റി തുടങ്ങി. എന്നിട്ടും പാമ്പിനെ കണ്ടില്ല. കുന്തം പോയാൽ കുടത്തിലും തപ്പണം എന്നാണല്ലോ പഴഞ്ചൊല്ല്. അത് ശരിവയ്ക്കുന്ന രീതിയിലാണ് തുടർന്നുളള സംഭവങ്ങൾ. ഒരിക്കലും നമ്മൾ വിചാരിക്കാത്ത സ്ഥലത്ത് നിന്നാണ് വാവ പാമ്പിനെ പിടികൂടിയത്. തുടർന്ന് പോങ്ങുമൂട്ടിനടുത്തുളള ഒരു വീട്ടിലാണ് വാവ എത്തിയത്. ഇവിടെ മൂന്ന് ദിവസം മുൻപ് ഒരു പാമ്പിനെ കണ്ടു. അത് ഒരു മാളത്തിൽ കയറി. ആ മാള വീട്ടുകാർ അടച്ചു. പക്ഷെ ഇന്ന് വീണ്ടും ആ പാമ്പിനെ അവിടെ കണ്ടു. അതിനെ പിടികൂടാനാണ് വാവ എത്തിയത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റ ഈ എപ്പിസോഡ്.