mgu

പുതുക്കിയ പരീക്ഷാ തീയതി

മൂന്നാം വർഷ ബി.ഫാം (2016 അഡ്മിഷൻ റഗുലർ/2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ് സ്‌പെഷ്യേൽ മേഴ്‌സി ചാൻസ് പരീക്ഷ 2018 അദാലത്ത്) പരീക്ഷകൾ 26 മുതൽ ആരംഭിക്കുന്നതിന് പുതുക്കി നിശ്ചയിച്ചു.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.എസ്‌സി. മാത്തമാറ്റിക്‌സ് മോഡൽ 2 കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്.എസ്., 201316 അഡ്മിഷൻ സപ്ലിമെന്ററി) മെയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 29ന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്., 2017 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ 29ന് ആരംഭിക്കും.

സംവരണ സീറ്റൊഴിവ്

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി 25ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04812310165.

എം.എഡ്. സംവരണ സീറ്റൊഴിവ്

സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിലെ എം.എഡ് പ്രോഗ്രാമിൽ ഒ.ഇ.സി. വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. ക്യാറ്റ് എം.ജി.യു. പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവർ 24ന് രാവിലെ 10ന് യോഗ്യത, ജാതി സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. സംവരണവിഭാഗത്തിൽപ്പെട്ടവർക്ക് 800 രൂപയാണ് പ്രോഗ്രാം ഫീസ്. ക്യാറ്റ് എം.ജി.യു. 2019 പരീക്ഷയെഴുതാത്തവർ 500 രൂപ അടയ്ക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04812731042.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ്‌.സി. ബയോഇൻഫോർമാറ്റിക്‌സ് (പി.ജി. സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് മൂന്നുവരെ അപേക്ഷിക്കാം.

സർട്ടിഫിക്കറ്റ്/പി.ജി. ഡിപ്ലോമ

ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി.) നടത്തുന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ്/പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കും ഒരു വർഷത്തെ ഡിപ്ലോമ/പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും 28 വരെ അപേക്ഷിക്കാം. വിശദവിവരം dasp.mgu.ac.in ൽ.ഫോൺ: 04812731066.