-ladakh

പുതു കാഴ്ചകൾ തേടി പോകാൻ ഏത് യാത്രികനാണ് ആഗ്രഹിക്കാത്തത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ലഡാക്കിലൊക്കെ പോയി കറങ്ങണമെന്ന് ആഗ്രഹിക്കാത്ത ഒരു സഞ്ചാരിയും കാണില്ല. കാശ്മീരിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിൽ ഒന്നാണ് ലഡാക്ക്. ഇവിടേക്ക് ഇതാ ഒരു കിടിലൻ പാക്കേജുമായി റെയിൽവേ എത്തിയിട്ടുണ്ട്. ഐ.ആർ.ടി.സി ടൂറിസത്തിന്റെ ആകർഷകമായ പാക്കേജുകളിൽ ഒന്നാണ് മാഗ്നിഫിഷന്റ് ലഡാക്ക്. റൂട്ടിന്റെയോ പാക്കേജിന്റെയോ പ്രത്യോക തയ്യാറെടുപ്പുകളുടെയോ ഒന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ സുരക്ഷിതമായി പോയി വരാൻ സാധിക്കും എന്നതാണ് ഇതിന്റെ ആകർഷണം.


ഡൽഹിയിൽ നിന്നും ലേയിലേക്കും അവിടുന്ന് തിരിച്ചും ഫ്ലൈറ്റിൽ വരുവാനുള്ളത് അടക്കം ആറ് രാത്രികളും ഏഴ് പകലുമാണ് പാക്കേജിലുള്ളത്. ലേയിൽ നാല് രാത്രികൾ താങ്ങാനുള്ള താമസസൗകര്യം, നുബ്ര വാലി, പാൻഗോംഗ് എന്നിവിടങ്ങളിൽ ഒരു രാത്രി ടെന്റിൽ താമസിക്കാനുള്ള സൗകര്യം എന്നിവയും പാക്കേജിൽ ഉണ്ട്. ലഡാക്ക്, ബുദ്ധാശ്രമങ്ങൾ, ഗ്രാമങ്ങൾ, വിചിത്ര സൗന്ദര്യമുള്ള പട്ടണങ്ങൾ, പാൻഗോങ്ങ് തടാക കാഴ്ചകൾ, നുബ്ര താഴ്വരയിലെ കറക്കം എന്നിവയൊക്കെയാണ് പാക്കേജിലുൾപ്പെട്ടത്.

എല്ലാ വിധ ചിലവുകളും ഉൾപ്പെടുത്തിയാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. എയർപോർട്ടിലേക്കുള്ള വാഹനം (നോൺ എസി), 6 ബ്രേക്ക്ഫാസ്റ്റ്, 6 ലഞ്ച്, 6 ഡിന്നർ, സൈറ്റ് സീയിങ്ങിനുള്ള നോൺ എസി വാഹനം, ഓരോ വാഹനത്തിനും ഒരു ഓക്സിജൻ സിലിണ്ടർ, സ്മാരകങ്ങളിലും മറ്റും പ്രവേശിക്കാനുള്ള ഫീസ്, ട്രാവൽ ഇൻഷുറൻസ്, പെർമിറ്റുകൾ, ജിഎസ്ടി, മറ്റ് നികുതികൾ എല്ലാം ഇതിലുൾപ്പെടും. 17 യാത്രികരും ഒരു ടൂർ മാനേജറും ഉൾപ്പെടെ 18 പേരാണ് ഒരു സംഘത്തിലുണ്ടാവുക. ആഗസ്റ്റ് 26ന് മുംബൈയിൽ നിന്നും ഡൽഹിയിലേക്കും അവിടുന്ന് ലേയിലേക്കും പോകും. തിരിച്ച് സെപ്റ്റംബർ ഒന്നിന് ലേയിൽ നിന്നും ഡെൽഹിയിലേക്കും ഡെൽഹിയിൽ നിന്നും മുംബൈയിലേക്കും വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.