1 .ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ ടു വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് ഉച്ചക്ക് 2.43നാണ് ചന്ദ്രയാന്‍ ടു കുതിച്ച് ഉയര്‍ന്നത്. ജൂലായ് 15നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റിയിരുന്നു
2. ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ ടു വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ശ്രീഹരികോട്ടയില്‍ നിന്ന് ചന്ദ്രയാന്‍2ന്റെ ചരിത്രപരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
3. പുതിയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടുന്നതും പുതിയ അതിര്‍ത്തികള്‍ കീഴടക്കുന്നതും ഐ.എസ്.ആര്‍.ഒ തുടരട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ഓരോ ഇന്ത്യക്കാരനും ഇന്ന് വളരെയധികം അഭിമാനിക്കുന്നു. ഈ ദൗത്യം ചന്ദ്രനെക്കുറിച്ചുള്ള പുതിയ അറിവ് നല്‍കുമെന്നും മോദി പറഞ്ഞു. ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു.
4. ചന്ദ്രനിലേക്കുള്ള ചരിത്രയാത്രയ്ക്ക് തുടക്കമായി എന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍. ശാസ്ത്രജ്ഞന് സല്യൂട്ട് എന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരം ആണ് എന്നും എല്ലാ തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചു വന്ന ടീമിനെ അഭിനന്ദിക്കുന്നതായും കൂട്ടിച്ചേര്‍ക്കല്‍
5. നിസാന്‍ കേരളം വിടുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാന്‍ അധികൃതര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു എന്നും അതേ കുറിച്ച് തന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഹബിലെ ഗവേഷണങ്ങള്‍ക്കായി ഇറക്കുമതി ചെയ്ത നിസാന്‍ പെട്രോള്‍ കാറിന് രജിസ്‌ട്രേഷന്‍ ചാര്‍ജ് ഒഴിവാക്കണമെന്നും ഇന്‍ഫോസിസ് ക്യാംപസ് ഉപയോഗിക്കുന്നതിനുളള വാടകക്കരാറിന് സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നിസാന്‍ കഴിഞ്ഞമാസം സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു
6. സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി ഇതേ തുടര്‍ന്നാണ് ബന്ദ് പ്രഖ്യാപിച്ചത്
7. മത്സ്യത്തൊഴിലാളികള്‍ കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചാല്‍ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ്. കാലാവസ്ഥാ വകുപ്പ് നല്‍കുന്ന ജാഗ്രത മുന്നറിയിപ്പ് അവഗണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് അവഗണിച്ചും മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെയും, സാഗര ആപ്ലിക്കേഷന്‍ ഇല്ലാതെയും കടലില്‍ പോകുന്ന അന്യ സംസ്ഥാന, സംസ്ഥാന മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കെഎംഎഫ്ആര്‍ ആക്ട് അനുസരിച്ച് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കി.
8. രാജ്യത്തിന് വേണ്ടി അഞ്ച് സ്വര്‍ണ മെഡലുകള്‍ ഓടിയെടുത്ത ഇന്ത്യന്‍ അത്ലറ്റിക് താരം ഹിമ ദാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് വേണ്ടി ഇനിയും കഠിനാധ്വാനം ചെയ്യുമെന്നും കൂടുതല്‍ മെഡലുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും മോദിയുടെ അഭിനന്ദനത്തിന് ഹിമ മറുപടി നല്‍കി. ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റോയില്‍ നടന്ന മത്സരത്തില്‍ ഇഷ്ടയിനമായ 400 മീറ്ററിലാണ് ഹിമ അവസാനത്തെ സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡില്‍ ഹിമ മത്സരം പൂര്‍ത്തിയാക്കി. ജൂലൈ രണ്ടിന് ശേഷം ഹിമ നേടുന്ന അഞ്ചാം സ്വര്‍ണമാണിത്.
9. പാരച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്താനുള്ള എം.സ് ധോണിയുടെ അപേക്ഷ പരിഗണനയില്‍ എന്ന് സൈന്യം. സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് ധോണിയുടെ അപേക്ഷയില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പിന്റെ പരിഗണനയിലാണ്. പരിശീലനത്തിന്റെ സമയം, സ്ഥലം, വിഭാഗം എന്നിവ ഇനിയും തീരുമാനിക്കാനുണ്ടെന്നും ഒരു സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു
10. ഇറാന്‍ ബ്രിട്ടീഷ് പതാകയുള്ള കപ്പല്‍ പിടിച്ചെടുത്തതോടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷഭീതി. അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും ഇറാനെതിരേ സാമ്ബത്തിക ഉപരോധത്തിനു തയാറെടുപ്പു തുടങ്ങി.സിറിയയ്‌ക്കെതിരായ ഉപരോധം ലംഘിച്ച് അവിടേക്ക് എണ്ണ കൊണ്ടുപോകുന്നു എന്ന പേരിലാണു ഗ്രേസ് 1 എണ്ണ കപ്പല്‍ കഴിഞ്ഞ നാലിനു ബ്രിട്ടന്‍ ജിബ്രാള്‍ട്ടര്‍ തീരത്തുനിന്നു പിടിച്ചത്. നടപടി ഇറാനെ ലക്ഷ്യമിട്ടല്ലെന്ന ബ്രിട്ടന്റെ ന്യായീകരണം അവര്‍ വിശ്വസിക്കുന്നില്ല.യു.എസ്. ഉപരോധത്തിനു ബ്രിട്ടന്‍ കൂട്ടു നില്‍ക്കുക ആണെന്നാണു കുറ്റപ്പെടുത്തല്‍
11. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുക ആണ് ഇക്കുറി. 12 കോടി ആണ് സമ്മാനം. 2018 ലെ ഓണത്തിന് 10 കോടിയായിരുന്നു ഒന്നാം സമ്മാനം. ഇത്തവണ 50 ലക്ഷം രൂപ വീതം പത്തു പേര്‍ക്ക് രണ്ടാം സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. 300 രൂപയാണ് ടിക്കറ്റിന്റെ വില. സെ്ര്രപംബര്‍ 26 നാണ് നറുക്കെടുപ്പ്.90 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇത് മുഴുവന്‍ വിട്ടുപോയാല്‍ 270 കോടി രൂപ വരവുണ്ടാകും. വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘടാനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു