mumbai
മുംബ

മുംബയ്: മുംബയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന എം.ടി.എൻ.എൽ കെട്ടിടത്തിൽ വൻ തീപിടുത്തം. കെട്ടിടത്തിന്റെ ടെറസിൽ ഉൾപ്പെടെ നൂറോളം പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ഒമ്പത് നിലയുള്ള കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കുശേഷം 3.10നാണ് തീപടർന്നുതുടങ്ങിയത്. 60ഓളംപേരെ രക്ഷപെടുത്തിയതായി അഗ്നിശമനവിഭാഗം അറിയിച്ചു.

അഗ്നിശമന സേനയുടെ 14 യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. നാല് ഫയർ എൻജിനുകളും ''റോബോ ഫയർ" റോബോട്ടും തീ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.