കേരളത്തിൽ വൻ വിവാദമുണ്ടാക്കിയ മീടൂ ആരോപണമാണ് നടൻ അലൻസിയൻ നേരിടേണ്ടി വന്നത്. ആ സമയത്താണ് താൻ സൗഹൃദം വെറും തേങ്ങയല്ല എന്ന് മനസിലാക്കിയതെന്ന് അലൻസിയർ സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. മീടൂ ആരോപണത്തിൽ ക്ഷമ ചോദിച്ച് അലൻസിയൻ രംഗത്തെത്തിയിരുന്നു.
സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഇത് അറിയുന്നത്. അന്ന് ബിജു മേനോൻ, സന്ദീപ് സേനൻ, സുധി കോപ്പ തുടങ്ങിയവർ നല്‍കിയ പിന്തുണയും തന്നിൽ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും താൻ ജീവിച്ചിരിക്കാൻ കാരണം. മൂന്ന് വർഷമായി മാത്രം തന്നെ അറിയാവുന്നവർ കൂടെ നിന്നപ്പോൾ മുപ്പത് വർഷം പരിചയമുള്ളവർ തള്ളിപ്പറയുകയാണ് ചെയ്തതതെന്നും അലൻസിയർ പറഞ്ഞു.
ഇത് ഏറെ മനപ്രയാസം ഉണ്ടാക്കിയിരുന്നു. അന്ന് താൻ താമസിച്ചിരുന്നത് സിനിമാപ്രവർത്തകര്‍ക്കുമൊപ്പം ഒരു ഹോട്ടലിലാണ് മറിച്ച് ഹോട്ടലിലായിരുന്നു താമസമെങ്കില്‍ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നും അലൻസിയൻ കൂട്ടിച്ചേർത്തു. മലയാള സിനിമാ രംഗത്തും കേരളീയ സമൂഹത്തിലും ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു അലൻസിയറിനെതിരായ മീടു വെളിപ്പെടുത്തൽ. യുവനടി ദിവ്യ ഗോപിനാഥാണ് അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് വിവിധ മേഖലകളിൽ നിന്ന് കടുത്ത വിമർശനം നേരിട്ട അലൻസിയർ ഒടുവിൽ ദിവ്യയോട് പരസ്യമായി ക്ഷമ ചോദിച്ച് രംഗത്തെത്തുകയായിരുന്നു.