അമേരിക്കയുടെ രണ്ട് ഉപകരണങ്ങളും, ഒരു ബൾഗേറിയൻ ഉപകരണവും, മൂന്ന് യൂറോപ്യൻ ഉപകരണങ്ങളുമുൾപ്പെടെ 13 ഉപകരണങ്ങളാണ് ചന്ദ്രയാൻ പേടകത്തിലുള്ളത്. ഓർബിറ്റർ, ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയുടെ സ്മരണയ്ക്കായി നാമകരണം ചെയ്ത വിക്രം ലാൻഡർ, സംസ്‌കൃതത്തിൽ ഉൾക്കാഴ്ചയുള്ളവൻ എന്നർത്ഥം വരുന്ന പ്രജ്ഞാൻ റോവർ എന്ന യന്ത്രമനുഷ്യൻ എന്നിവയാണ് പ്രധാന വസ്തുക്കൾ. ഓർബിറ്ററിൽ 100 കിലോമീറ്റർ അകലെ നിന്ന് സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയുന്ന സോഫ്റ്റ് എക്സ്റേ സെപ്‌റ്റോമീറ്റർ, ഐ.ആർ സ്‌പെക്ടോ മീറ്റർ, റഡാർ, കാമറകൾ, താപഘടന വിശകലനം ചെയ്യുന്ന ഉപകരണങ്ങൾ, മൂലകങ്ങളെ തിരിച്ചറിയാനുള്ള മാപ്പിംഗ് വസ്തുക്കൾ എന്നിവയും വിക്രം ലാൻഡറിൽ പ്രതലത്തെ പഠിക്കാനും മനസിലാക്കാനും കഴിയുന്ന ഉപകരണങ്ങളും അന്തരീക്ഷം, വാതകസാന്നിദ്ധ്യം, മൂലക സാന്നിദ്ധ്യം എന്നിവ മനസിലാക്കുന്ന ഉപകരണങ്ങളുമാണുള്ളത്.