മുംബയ്: ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ എം.എസ് ധോണി ഉണ്ടാവില്ലെന്ന് താരം നേരത്തെ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. ലോകകപ്പിന്റെ സെമി ഫൈനലിൽ നിന്നും ഇന്ത്യ പുറത്തായതോടെ ധോണി വിരമിക്കണമെന്ന് പല ഭാഗത്ത് നിന്നും ആവശ്യമുയർന്നിരുന്നു. അതേസമയം വിൻഡീസ് പര്യടനത്തിൽ നിന്ന് പിൻമാറി സൈനിക സേവനത്തിനാണ് ധോണി പോയത്.
രണ്ട് മാസം സൈനിക സേവനത്തിനായി മാറി നിൽക്കണമെന്ന് ധോണി ബി.സി.സി.ഐയെ അറിയിക്കുകയായിരുന്നു. ഇന്ത്യൻ ടെറിറ്ററിയൽ ആർമിയുടെ 106 ബറ്റാലിയൻ (പാരാ) ലഫ്റ്റനന്റ് കേണലാണ് ധോണി. എന്നാൽ ഇതിനെതിരെയും ആരോപണമുയരുന്നുണ്ട്. ധോണി വിരമിക്കൽ മനപൂർവ്വം വൈകിപ്പിക്കുകയാണെന്നാണെന്നാണ് ആരാധകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ധോണിയുടെ തീരുമാനത്തെ പരിസിച്ച് മുന്‍ ഇംഗ്ലണ്ട് താരം രംഗത്തെത്തിയിരുന്നു. ഡേവിഡ് ലോയ്ഡാണ് ധോണിയുടെ സെെനിക സേവനത്തെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയത്. ധോണി വിൻഡീസ് പര്യടനത്തിൽ നിന്നും പിന്മാറിയെന്ന വാർത്തയുടെ ട്വീറ്റിന് പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയിട്ടുകൊണ്ട് റീട്വീറ്റ് ചെയ്തത്. എന്നാൽ ധോണിയുടെ ആരാധകർക്ക് ഇത് പിടിച്ചില്ല. സോഷ്യൽ മീഡിയയിലൂടെ ഡേവിഡ് ലോയ്ഡിന് മര്യാദ പഠിപ്പിക്കുകയാണ് ആരാധകർ.
— David 'Bumble' Lloyd (@BumbleCricket) July 20, 2019