ആയിരം കോടി രൂപയാണ് ചന്ദ്രയാൻ ദൗത്യത്തിന്റെ ആകെ ചെലവ്. ഇതിൽ ജി.എസ്.എൽ.വി മാർക്ക് ത്രീ റോക്കറ്റിന്റെ നിർമ്മാണച്ചെലവു മാത്രം 375 കോടി. ചന്ദ്രയാൻ ദൗത്യ പേടകത്തിന്റെ ചെലവ് 603 കോടി. റോക്കറ്റിന്റെ വിവിധ ഘടകഭാഗങ്ങളുടെ നിർമ്മാണത്തിൽ രാജ്യത്ത് പല ഭാഗങ്ങളിലായുള്ള അഞ്ഞൂറിൽ അധികം വ്യവസായ ശാലകൾ പങ്കാളികളായി. ചന്ദ്രയാൻ 2 ദൗത്യത്തിനായുള്ള ഹാർഡ്‌വെയർ, സോഫ്‌ട്‌വെയർ സംവിധാനങ്ങൾ ഒരുക്കിയത് 120 സ്ഥാപനങ്ങൾ. ചന്ദ്രോപരിതലത്തിൽ ഇന്ത്യയ്ക്കായി പര്യവേഷണ ദൗത്യം നടത്തുന്ന റോവറിന് ആകെ 27 കിലോഗ്രാം ഭാരമേയുള്ളൂ! ആൽഫാ പാർട്ടിക്കിൾ എക്സ്- റേ സ്പെക്ട്രോമീറ്റർ ആണ് റോവറിലെ പ്രധാന ഉപകരണം. ചന്ദ്രനിലെ മണ്ണിന്റെ ധാതു, രാസ ഘടന പഠിക്കുകയാണ് സ്പെക്ട്രോമീറ്ററിന്റെ ജോലി