chandrayan

ലോകസിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റാണ് അവഞ്ചേവ്സ് എൻഡ് ഗെയിം. കഴിഞ്ഞ ദിവസമാണ് അവതാറിനെ പിന്തള്ളി അവഞ്ചേഴ്സ് 19,​235 കോടി കളക്ഷൻ നേടി മുന്നിലെത്തിയത്.2443 കോടി രൂപയാണ് അവഞ്ചേവ്സിന്റെ നിർമ്മാണച്ചെലവ്. എന്നാൽഇന്ന് ഇന്ത്യയുടെ അഭിമാനമായി കുതിച്ചുയർന്ന ചന്ദ്രയാന് വേണ്ടി ഐ.എസ്.ആർ.ഒ മുടക്കിയത് 978 കോടി രൂപമാത്രമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റായ ബാഹുബലി സീരീസിന്റെ നിർമാണ തുക 450 കോടിയാണ്. ബാഹുബലി ഒരു സീരീസുകൂടി പുറത്തിറക്കാന്‍ വേണ്ടി വരുന്ന പണമേ ഐ.എസ്.ആർ.ഒ ചന്ദ്രയാൻ 2വിന് വേണ്ടി ചെലവാക്കിയിട്ടുള്ളൂ

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ‌നിന്ന് ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപിച്ചത്. ചന്ദ്രയാൻ 2 വഹിച്ചുയരുന്ന ജി.എസ്.എൽ.വിയുടെ മാർക്ക് 3 /എം1 റോക്കറ്റിന്റെ ലോഞ്ച് റിഹേഴ്സൽ ജൂലായ് 20ന് പൂർത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബർ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.