ഓ മൈ ഗോഡിന്റെ പുതുമ നിറഞ്ഞ എപ്പിസോഡാണ് ഈ വാരം ടെലികാസ്റ്റ് ചെയ്തത്.കൊക്കിനെ വെടിവയ്ക്കാൻ എയർഗണ്ണുമായി പാടത്തേയ്ക്ക് ഇറങ്ങി ഓ മൈ ഗോഡ് താരം. കൂട്ടിന് ആ നാട്ടുകാരനായ ഒരാളെയും കൂട്ടി. നാട്ടുകാരനെ കൂടി വെടി വയ്ക്കാൻ പഠിപ്പിക്കുന്നുമുണ്ട്.
ഇതിനിടയിൽ കൊക്കിനെ ലക്ഷ്യം വച്ച് വച്ച വെടി കൊണ്ടത് പാടത്ത് ജോലി ചെയ്ത് കൊണ്ടിരുന്ന ആളിന്റെ ദേഹത്തായിരുന്നു. പിന്നീട് ഈ വിഷയത്തെ ചൊല്ലി നടക്കുന്ന ഗുലുമാലുകളാണ് എപ്പിസോഡിന്റെ ക്ലൈമാക്സ് വരെ പോകുന്നത്.