വിഷ്ണുമേനോൻ
ചെസ് ചാമ്പ്യൻ
തിരുവനന്തപുരം : ചെസ് അസോസിയേഷൻ ഒഫ് ട്രിവാൻഡ്രം നടത്തിയ സ്റ്റേറ്റ് ബി ലെവൽ ചെസ് ചാമ്പ്യൻഷിപ്പിൽ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിഷ്ണു മേനോൻ ചാമ്പ്യനായി. ശ്യാംഹരി, സ്നേഹപാലൻ, രവിശങ്കർ എന്നിവർ യഥാക്രമം രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങൾ നേടി. ഇവർ കോഴിക്കോട് നടക്കുന്ന സംസ്ഥാന എ ലെവൽ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. അണ്ടർ 10 വിഭാഗത്തിൽ പവൻ വിനായകും അപർണ ആർ. നായരും ജേതാക്കളായി.
വുഷു സമാപിച്ചു
ആറ്റിങ്ങൽ : സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻഷിപ്പിന് ആറ്റിങ്ങൽ ശ്രീപദം സ്റ്റേഡിയത്തിൽ സമാപനമായി. രണ്ട് ദിവസമായി നടന്ന മത്സരങ്ങളിൽ മലപ്പുറം ജില്ല ഓവറാൾ കിരീടം നേടി. സാൻസു ഇനത്തിൽ തിരുവനന്തപുരം ജില്ല ഒന്നാമതെത്തി. വിജയികൾക്ക് ബി. സത്യൻ എം.എൽ.എ. മെഡലുകൾ സമ്മാനിച്ചു.