ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ സിനിമയാകുന്നു.വിജയ് സേതുപതിയാണ് മുരളീധരന്റെ റോളിലെത്തുന്നത്. ലോക ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഓഫ് ബ്രേക്ക് ബൗളറാണ് മുരളീധരൻ.ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.അതു കൊണ്ട് തന്നെ ചിത്രത്തിന് 800 എന്നാണ് പേരിട്ടിരിക്കുന്നത്.
ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന 800ന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. ഇന്ത്യ ,ഇംഗ്ലണ്ട്,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് ചിത്രീകരണം. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് അറിയുന്നത്. വിജയ് സേതുപതി ഇപ്പോൾ സംഘ തമിഴൻ, കടൈസി വ്യവസായി എന്നീ ചിത്രങ്ങളുടെ തിരക്കിലാണ്.