കായലുകളിലെ സാമ്പത്തികം
കായലുകൾ ഒരു ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിലെ കായലുകൾ മത്സ്യസമ്പത്തിനാൽ അനുഗൃഹീതമാണ്. വിനോദ സഞ്ചാരം, ജല ഗതാഗതം, തൊണ്ടഴുക്കൽ എന്നിങ്ങനെയുള്ളവയും കായലുകൾ കേന്ദ്രീകരിച്ച് നടക്കുന്നു. അതിനാൽ നമ്മുടെ സമ്പദ്വ്യവസ്ഥയിൽ കായലുകൾ ഗണ്യമായ പങ്ക് വഹിക്കുന്നു. കരിമീൻ, ചെമ്മീൻ, പൂമീൻ, വരാൽ, തിലോപ്പിയ മുതലായ മത്സ്യ ഇനങ്ങൾ ഞണ്ട്, കക്ക, ചിപ്പി എന്നിവയുടെ കലവറയാണ് കായലുകൾ.
തണ്ണീർത്തടം
വർഷത്തിൽ ആറുമാസമെങ്കിലും ജലം നിറഞ്ഞ ഭൂപ്രദേശമാണ് തണ്ണീർത്തടം എന്ന് വിളിക്കുന്നത്. തടാകങ്ങൾ, അരുവികൾ, കണ്ടൽ പ്രദേശങ്ങൾ, അഴിമുഖങ്ങൾ, ഡെൽറ്റകൾ മുതലായവയൊക്കെ തണ്ണീർത്തടങ്ങളാണ്. പരിസ്ഥിതിയെ സംതുലിതാവസ്ഥയിൽ നിലനിറുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് തണ്ണീർത്തടങ്ങൾ.
റംസാർ ഉടമ്പടി
തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും വിവിധ പൂർവമായ ഉപയോഗത്തിനുമായി രൂപംകൊണ്ട അന്താരാഷ്ട്ര ഉടമ്പടി. ഇറാനിലെ റംസാർ എന്ന പ്രദേശമാണ് ഇതിന്റെ ആസ്ഥാനം.
ഉപ്പളക്കായൽ
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് കാണുന്ന കായലാണ് ഉപ്പളക്കായൽ.
കവ്വായി കായൽ
ഉത്തര കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയാണ് കവ്വായി കായൽ. ഇത് കാസർകോട്-കണ്ണൂർ ജില്ലകളിലായി പരന്നു കിടക്കുന്നു. കേരളത്തിലെ മൂന്നാമത്തെ വലിയ കായലായ ഇത് നീലേശ്വരം മുതൽ ചെമ്പല്ലിക്കുന്ന് വരെ 41 കിലോമീറ്ററിൽ വ്യാപിച്ചു
കിടക്കുന്നു.
വെമ്പ, രാമപുരം, കവ്വായി നദികൾ പതിക്കുന്നത് ഇവിടെയാണ്. ജൈവ സസ്യത്തിനായി അനുഗൃഹീതമാണ് കവ്വായി കായൽ. അപൂർവയിനം ദേശാടന പക്ഷികൾ, കണ്ടൽ ചെടികൾ, ചെമ്പല്ലിക്കുന്ന് പക്ഷി സങ്കേതം എന്നിവ സ്ഥിതി ചെയ്യുന്നത് കവ്വായി കായലിനടുത്താണ്. ധാരാളം ദ്വീപുകളുള്ള കച്ചായി കായൽ 7 പുഴകളുടെ സംഗമസ്ഥലമാണ്.
വേമ്പനാട് കായൽ
ഇന്ത്യയിലെ തന്നെ ഏറ്റവും നീളംകൂടിയ കായലാണ് കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായൽ. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി 1512 ച.കി.മീ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ഇത് പ്രകൃതി രമണീയമാണ്.
പതിക്കുന്ന നദികൾ
പമ്പാനദി, മണിമലയാർ, മൂവാറ്റുപുഴയാർ, അച്ചൻകോവിൽ, പെരിയാർ, മീനച്ചിലാർ, തുടങ്ങിയ നദികൾ വേമ്പനാട് കായലിലാണ് പതിക്കുന്നത്.
വീരൻ പുഴ
കൊച്ചിയിലെ വേമ്പനാട്ട് കായലിന്റെ ഭാഗമാണ് വീരൻ പുഴ എന്നറിയപ്പെടുന്നത്.
വർഷത്തിൽ പകുതി മാസങ്ങളിൽ ശുദ്ധജലവും ബാക്കി പകുതി മാസങ്ങളിൽ ഉപ്പ് വെള്ളവുമാണ് വേമ്പനാട് കായലിൽ. വേനലിൽ കടലിൽ നിന്ന് ഉപ്പുവെള്ളം കായലിലേക്ക് ഒഴുകുന്നതിനാലാണ് ഉപ്പ് ജലം കായലിൽ കലരുന്നത്.
കൈതപ്പുഴ കായൽ
ആലപ്പുഴ ജില്ലയിൽ അരൂരിനും അരുക്കുറ്റിക്കും ഇടയിലായി കാണപ്പെടുന്ന വേമ്പനാട് കായലിന്റെ ഭാഗത്തിനെ പറയുന്ന പേരാണ് കൈതപ്പുഴ കായൽ.
കായംകുളം കായൽ
കാർത്തികപ്പള്ളി മുതൽ പന്മനവരെ കിടക്കുന്ന കായലാണിത്. 511 ച. കി.മീറ്റർ വിസ്തൃതിയുള്ള ഇതിന് 30 കി.മീറ്റർ നീളമുണ്ട്. ആലപ്പാട് പഞ്ചായത്തിന്റെ കിഴക്കായാണ് കായംകുളം കായൽ.
അഷ്ടമുടിക്കായൽ
കേരളത്തിലെ രണ്ടാമത്തെ വലിയ കായലാണിത്. കൊല്ലം ജില്ലയിലാണ് അഷ്ടമുടിക്കായൽ. എട്ട് ശാഖകൾ എന്നർത്ഥമാണ് അഷ്ടമുടി എന്ന വാക്കിന്റെ അർത്ഥം. പനയുടെ ആകൃതിയുള്ള അഷ്ടമുടിക്കായലിന് പല ശാഖകളുണ്ട്.
എട്ട് മുടികൾ
തേവള്ളി കായൽ, കുരീപ്പുഴ കായൽ, കണ്ടച്ചിറ കായൽ, തെക്കുംഭാഗം കായൽ, കല്ലടക്കായൽ, പെരുമൺ കായൽ, കുമ്പളത്തു കായൽ, കാഞ്ഞിരോട്ടുകായൽ
ദ്വീപുകൾ
പാതിരാമണൽ
ആലപ്പുഴയിൽ സ്ഥിതിചെയ്യുന്നു. മുഹമ്മ-കുമരകം പാതയിലാണ് പതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
പെരുമ്പളം
ആലപ്പുഴയിലെ പെരുമ്പളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ദ്വീപ്.
തണ്ണീർമുക്കം ബണ്ട്
കുട്ടനാടിലെ നെൽകൃഷിയെ ഉപ്പ് വെള്ളത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി വേമ്പനാട് കായലിൽ നിർമ്മിച്ചതാണ് തണ്ണീർമുക്കം ബണ്ട്. വർഷം മുഴുവൻ നെൽകൃഷിക്കായി കുട്ടനാടിൽ ശുദ്ധജലം ലഭിക്കാൻ കഴിയുന്നത് ഇതിനാലാണ്. വെച്ചൂർ മുതൽ തണ്ണീർമുക്കം വരെയാണ് ബണ്ട് പണിതിരിക്കുന്നത്. 1958ൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ 1975ലാണ് ഫലത്തിലായത്.
നെഹ്റു ട്രോഫി
വേമ്പനാട് കായലിനെക്കുറിച്ച് പറയുമ്പോൾ നെഹ്രു ട്രോഫി എന്ന ഉത്സവത്തെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. ആലപ്പുഴയിൽ പുന്നമടക്കായലിൽ നടക്കുന്ന ഈ കലോത്സവം പ്രശസ്തമാണ്. എല്ലാ വർഷവും, ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി അരങ്ങേറുക. ജവഹർലാൽ നെഹ്രുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് 1952ൽ പുന്നമടക്കായലിൽ സംഘടിപ്പിച്ച വള്ളംകളിയാണ് പിന്നീട് നെഹ്രുട്രോഫി എന്ന പേരിൽ എല്ലാ വർഷവും സംഘടിപ്പിക്കാൻ തുടങ്ങിയത്. അന്ന് വള്ളംകളി കണ്ട നെഹ്രു മത്സരത്തിൽ ആവേശം മൂത്ത് ഒന്നാം സ്ഥാനം കിട്ടിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. ഡൽഹിയിലെത്തിയ നെഹ്രു സ്വന്തം കയ്യൊപ്പിട്ട് ചുണ്ടൻ വള്ളത്തിന്റെ മാതൃക കേരളത്തിലേക്ക് അയച്ചുതന്നു. പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി എന്നറിയപ്പെട്ടിരുന്നുവെങ്കിലും 1969ൽ അദ്ദേഹത്തിനോടുള്ള ആദരമായി നെഹ്രുട്രോഫി എന്നാക്കി മാറ്റുകയായിരുന്നു.
പരവൂർ കായൽ
കൊല്ലത്ത് പരവൂരിനടുത്ത് സ്ഥിതി ചെയ്യുന്നു. ഇത്തിക്കരയാർ പതിക്കുന്നത് പരവൂർ കായലിലാണ്. പരവൂർ കായൽ അഷ്ടമുടിക്കായലുമായും ഇടവക്കായലുമായി തോടുകളുപയോഗിച്ച് ബന്ധപ്പെട്ട് കിടക്കുന്നു.
പൂക്കോട് തടാകം
വയനാട്ടിലെ പ്രധാന ആകർഷണമാണ് പൂക്കോട് തടാകം. വൈത്തിരിയിൽ സ്ഥിതി ചെയ്യുന്ന പൂക്കോട് തടാകം ഒരുപ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.
സമുദ്ര നിരപ്പിൽ നിന്നും 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൂക്കോട് തടാകത്തിൽ നീലനിറമുള്ള ആമ്പലുകൾ വളരുന്നു. ഈ തടാകത്തിൽ കാണപ്പെടുന്ന തദ്ദേശീയ ഇനം മത്സ്യമാണ് പൂക്കോടൻ വരാൽ.
ചീനവല
മത്സ്യബന്ധത്തിനുപയോഗിക്കുന്ന ഒരു സംവിധാനമാണ് ചീനവല. കരയിൽ നിന്നും ആഴം കുറഞ്ഞ തീരങ്ങളിലേക്ക് മുളകൾകൊണ്ട് നിർമ്മിച്ച ചട്ടത്തിൽ ഘടിപ്പിച്ച രീതിയിൽ ആണിതിന്റെ നിർമ്മാണം. വല താഴേക്ക് തൂങ്ങിക്കിടക്കും. വലയിൽ ഭക്ഷണസാധനങ്ങൾ വിതറിയാണ് മീനുകളെ ആകർഷിക്കുക.
പരവൂർ കായൽ
കൊല്ലത്ത് പരവൂരിനടുത്ത് സ്ഥിതി ചെയ്യുന്നു. ഇത്തിക്കരയാർ പതിക്കുന്നത് പരവൂർ കായലിലാണ്. പരവൂർ കായൽ അഷ്ടമുടിക്കായലുമായും ഇടവക്കായലുമായി തോടുകളുപയോഗിച്ച് ബന്ധപ്പെട്ട് കിടക്കുന്നു.
പൂക്കോട് തടാകം
വയനാട്ടിലെ പ്രധാന ആകർഷണമാണ് പൂക്കോട് തടാകം. വൈത്തിരിയിൽ സ്ഥിതി ചെയ്യുന്ന പൂക്കോട് തടാകം ഒരുപ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.
സമുദ്ര നിരപ്പിൽ നിന്നും 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൂക്കോട് തടാകത്തിൽ നീലനിറമുള്ള ആമ്പലുകൾ വളരുന്നു. ഈ തടാകത്തിൽ കാണപ്പെടുന്ന തദ്ദേശീയ ഇനം മത്സ്യമാണ് പൂക്കോടൻ വരാൽ.
വെള്ളായണി കായൽ
കേരളത്തിലെ ശുദ്ധജല തടാകമാണിത്. തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ കായലിലെ വെള്ളംകുടിക്കാനുപയോഗിക്കുന്നു.പൂക്കോടൻ പരൽ
ശുദ്ധജല മത്സ്യമായ പൂക്കോടൻ പരൽ കേരളത്തിൽ മാത്രം കാണപ്പെടുന്ന തദ്ദേശീയ ഇനമാണ്. വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന ഇത് പുൻടിയസ് എന്ന മത്സ്യകുടുംബത്തിലെ അംഗമാണ്.
വരാപ്പുഴ കായൽ
എറണാകുളത്തെ പറവൂർ താലൂക്കിലുള്ള കായൽ. പെരിയാർ രണ്ടായി പിരിഞ്ഞ് അതിൽ ഒരു ശാഖയായ മാർത്താണ്ഡൻപുഴ പതിക്കുന്നത് ഈ കായലിലാണ്.
ശാസ്താംകോട്ട കായൽ
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല കായൽ കൊല്ലത്ത് സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ട കായൽ. പ്രകൃതി രമണീയമായ സ്ഥലത്താണ്. കായലിന് ചുറ്റുമുള്ള പഞ്ചായത്തുകളിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നത് ഇവിടെനിന്നാണ്. കല്ലടയാറ് പതിക്കുന്നത് ഈ കായലിനടുത്തായാണ്. ഇപ്പോൾ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ശാസ്താംകോട്ട കായൽ.
വൈക്കം കായൽ
സമൃദ്ധമായ കാഴ്ചകൾകൊണ്ട് അനുഗൃഹീതമാണ് വൈക്കം കായൽ. കെട്ടുവള്ളത്തിലൂടെ വൈക്കം കായലിലൂടെയുള്ള യാത്ര രസകരമാണ്. പക്ഷി നിരീക്ഷണത്തിന് പറ്റിയ ഇടമാണ് ഈ കായൽ.
പടന്ന കായൽ
കാസർകോട് സ്ഥിതി ചെയ്യുന്നു. ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായ ഇത് പ്രാദേശിക സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്.
പൂവാർ
കായലും കടലും സംഗമിക്കുന്ന പ്രദേശമാണിത്. തിരുവനന്തപുരത്തും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൂവാറിൽ കണ്ടൽക്കാടുകളും ചെറിയ തുരുത്തുകളുമുണ്ട്.