fancy-number

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലേലത്തുക പ്രതീക്ഷിച്ച ഫാൻസി നമ്പറിന് ലേലം ഇല്ലാതെ വെറും ഒരുലക്ഷം രൂപയ്‌ക്ക് മോട്ടോർ വാഹന വകുപ്പ് വിറ്റു. മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പരുമായി സാമ്യമുള്ള KL 01 CM 01 എന്ന നമ്പരാണ് തിരുവനന്തപുരം സ്വദേശിയായ വ്യവസായി കെ.എസ്.ബാലഗോപാൽ സ്വന്തം ബെൻസിന് വേണ്ടി സ്വന്തമാക്കിയത്. ലേലത്തിൽ ഭീമൻ തുക പ്രതീക്ഷിച്ച നമ്പരാണ് മറ്റ് ആവശ്യക്കാർ ആരും രംഗത്ത് വരാത്തതോടെ ലേലമില്ലാതെ മോട്ടോർ വാഹന വകുപ്പിന് നൽകേണ്ടി വന്നത്. ഇതിനേക്കാൾ ആവശ്യക്കാർ കുറവായിരിക്കുമെന്ന് കരുതിയ KL 01 CK 01 എന്ന നമ്പർ ബാലഗോപാൽ തന്നെ 31 ലക്ഷം രൂപ മുടക്കി കഴിഞ്ഞ ഫെബ്രുവരിയിൽ നേടിയിരുന്നു. തന്റെ പോഷെ 718 ബോക്സ്റ്ററിന്റെ മയാമി ബ്ലൂ എന്ന സ്വപെഷ്യൻ കളറിന് സി. കെ. 1 എന്ന നമ്പർ ഇദ്ദേഹം സ്വന്തമാക്കിയത്. ഇതാണ് ഇപ്പോഴും സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ലേലത്തുക നേടിയ വാഹന നമ്പർ.

ഫാൻസി നമ്പർ സ്വന്തമാക്കുന്ന പതിവ് ബാലഗോപാലന് പുതിയതല്ല. ഒന്നാം നമ്പറോടുള്ള ഇഷ്ടം. 2004ൽ തന്റെ ബെൻസ് കാറിന് എ.കെ. 1 എന്ന നമ്പർ സ്വന്തമാക്കിയത് 3 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടാണ്. ഇതിന് മുൻബ് സി.ബി. സീരീസിലെ ഒന്ന് എന്ന നമ്പർ തന്റെ ടൊയോട്ട ലാൻഡ്ക്രൂയിസറിന് ലഭിക്കുന്നതിന് 19 ലക്ഷം രൂപ മുടക്കി റെക്കോഡ് സൃഷ്ടിച്ചിരുന്നു. ആ റെക്കോർഡ് തന്നെയാണ് പോർഷെയ്ക്ക് വേണ്ടി ബാലഗോപാൽ തന്നെ തകർത്തത്. പോർഷെ കാറും ചേർത്ത് ഒന്ന് നമ്പറിലുള്ള ആറ് വാഹനങ്ങളാണ് ബാലഗോപാലിന് ഉള്ളത്. കൂടാതെ മറ്റ് മൂന്ന് വാഹനങ്ങളുമുണ്ട്. 31.5 ലക്ഷം എന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബിഡുകളിൽ ഒന്നാണ്. 2012ൽ ഹരിയാനയിൽ 26.5 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയ ഒരു ബെൻസ് കാറാണ് ഇതിന് മുൻപ് റെക്കോഡ് സൃഷ്ടിച്ചത്. വണ്ടി നമ്പറുകളിൽ മാത്രമൊതുങ്ങുന്നില്ല ബാലഗോപാലിന്റെ താൽപര്യം. തന്റെ പക്കലുള്ള മൊബൈൽ നമ്പറുകൾക്കും ഫാൻസി നമ്പർ സ്വന്തമാക്കിയിട്ടുണ്ട് ഈ വ്യവസായി.

സി.ബി.1 ഇനി പഴങ്കഥ, ഇഷ്ട നമ്പറായ സി.കെ.1 സ്വന്തമാക്കാൻ മലയാളി ചെലവിട്ടത് ലക്ഷങ്ങൾ