bus-accident

കോട്ടയം: പാലായിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പാല ചാവറ സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ വിദ്യാ‌ർത്ഥികളെ പാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്.