പൊൻകുന്നം : ആദ്യം ചെറിയ ഭാഗ്യം നൽകിയാണ് ഭാഗ്യദേവത തൊഴിലാളിയായ സുരേന്ദ്രനെ പരീക്ഷിച്ചത്. എടുത്ത ടിക്കറ്റിന് സമ്മാനമായി ലഭിച്ച അഞ്ഞുറു രൂപ നൽകി വീണ്ടും ഭാഗ്യക്കുറിയെടുത്ത സുരേന്ദ്രനെ കാത്തിരുന്നതോ വമ്പൻ സമ്മാനമായ എഴുപത് ലക്ഷം. പൊൻകുന്നം മഞ്ചക്കുഴി വേ ബ്രിഡ്ജിലെ തൊഴിലാളിയായ എലിക്കുളം ചരളേൽ സുരേന്ദ്രനാണ് പൗർണമി ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്. പതിവായി ലോട്ടറി എടുക്കുന്ന സുരേന്ദ്രന് ഇതിന് മുൻപും ചെറിയ സമ്മാനങ്ങൾ അടിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ വമ്പൻ സമ്മാനം അടിക്കുന്നത് ഇതാദ്യമായിട്ടാണ്. ഒന്നാം സമ്മാനത്തിന് അർഹനായി എന്നറിഞ്ഞതോടെ സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിൽ ഏൽപ്പിച്ചിരിക്കുകയാണ് സുരേന്ദ്രൻ.