cristiano-ronaldo

ലോസഞ്ചൽസ്:​ അമേരിക്കൻ മോഡലിന്റെ ലൈംഗിക പീഡനാരോപണത്തിൽ യുവന്റസ് ഫുട്ബോൾതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ക്ലീൻചിറ്റ്. തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെത്തുടർന്ന് താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് ക്ലാർക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സ്റ്റീവ് വൂൾസൺ അറിയിച്ചു.

2018ലാണ് അമേരിക്കൻ മോഡലായ കാതറിന്‍ മയോർഗ റൊണാൾഡോയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2009 ൽ റൊണാൾഡോ ലാസ് വേഗാസിലെ ഒരു ഹോട്ടലില്‍ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചാണ് യുവതി രംഗത്തെത്തിയത്.

ഒരുവർഷത്തിന് ശേഷം പരാതി ഒത്തുതീർപ്പാക്കിയെന്നും എന്നാൽ കരാർ ലംഘിച്ചതിനാലാണ് വീണ്ടും പരാതി നൽകിയതെന്നുമായിരുന്നു യുവതി പറഞ്ഞിരുന്നത്. എന്നാൽ ബലാത്സംഗ ആരോപണം റൊണാൾഡോ നിഷേധിച്ചിരുന്നു.