ചർമ്മത്തിന് യൗവനവും സൗന്ദര്യം നൽകുന്ന ചെറുനാരങ്ങ ചുറുചുറുക്കും മാനസികോന്മേഷവും നൽകുന്ന ഫലം കൂടിയാണ്. നിത്യവും നാരങ്ങാവെള്ളം കുടിക്കുന്നത് ശീലമാക്കുക. ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ അത്ഭുതകരമായ കഴിവുള്ള ചെറുനാരങ്ങ ചർമ്മത്തിന് തിളക്കവും യൗവനവും നൽകുന്നു. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളാണ് പ്രായാധിക്യത്തോട് പൊരുതുന്നതും അലർജികൾ ഉൾപ്പടെ ചർമ്മത്തെ ബാധിക്കുന്ന രോഗങ്ങളെ തോൽപ്പിക്കുന്നതും.
മാനസിക പിരിമുറുക്കം സൗന്ദര്യത്തിന്റെയും യൗവനത്തിന്റെയും ശത്രുവാണെന്ന് അറിയാമല്ലോ. സമ്മർദ്ദവും ടെൻഷനും ഉള്ളപ്പോൾ നാരങ്ങാവെള്ളം കുടിച്ചാൽ മതി. മാനസികോന്മേഷം വീണ്ടെടുക്കാൻ മികച്ച മാർഗമാണിത്. ചർമ്മസൗന്ദര്യം സംരക്ഷിക്കാൻ നാരങ്ങാവെള്ളം തന്നെ കുടിക്കണമെന്നില്ല , ദിവസവും അൽപ്പം നാരങ്ങാനീരിൽ തേൻ ചേർത്ത് കഴിച്ചാലും മതി. സൗന്ദര്യത്തിന്റെ ശത്രുവായ അമിതവണ്ണത്തെ അകറ്റാനും ഇളംചൂട് നാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുക. നാരങ്ങാനീരിൽ തേൻ ചേർത്ത് മുഖത്തും കൈകാലുകളിലും പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകും. നാരങ്ങാത്തോട് ചേർത്ത വെള്ളവും സൗന്ദര്യവർദ്ധക പാനീയമാണ്.