gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഗ്രാമിന് 3,220 രൂപയും പവന് 25,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 3,245 രൂപയും പവന് 25,960 രൂപയുമായിരുന്നു ഇന്നലെ സ്വർണ്ണ നിരക്ക്.

ആഗോളവിപണിയിലും സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,416.20 ഡോളറാണ് ഇന്നത്തെ നിരക്ക്. 9.10 ഡോളറിന്റെ കുറവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.