അമല പോളിനെ നായികയാക്കി രത്‌നകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ആടൈ. നിരവധി വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം ചിത്രം തിയേറ്ററുകൾ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. തന്റെ ചിത്രത്തെപ്പറ്റിയുള്ള ആരാധകരുടെ അഭിപ്രായമറിയാൻ നേരിട്ട് തീയേറ്ററിലെത്തിയിരിക്കുകയാണ് താരം.
സിനിമ കണ്ടിറങ്ങിയവരോട് അഭിപ്രായം ചോദിക്കാൻ റിപ്പോർട്ടറുടെ വേഷത്തിൽ തൊപ്പി ധരിച്ച് മുടി മുറിച്ചെത്തിയ താരത്തെ അത്ര പെട്ടെന്നൊന്നും തിരിച്ചറിയാൻ സാധിക്കില്ല. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സിനിമ കണ്ടവരൊക്കെ അമല പോളിന്റെ അഭിനയത്തെ വാനോളം അഭിനന്ദിക്കുന്നത് വീഡിയോയിൽ കാണാം. കുടുംബ സമേതം കാണാൻ പറ്റിയ സിനിമയാണിതെന്നും പ്രേക്ഷകർ പറയുന്നു. സംവിധായകൻ രത്നകുമാറും താരങ്ങളായ രോഹിത്തും ഗോപിയും അമലയ്ക്കൊപ്പം എത്തിയിരുന്നു.
വീഡിയോ കാണാം...