duster

ഇന്ത്യൻ നിരത്തുകളിൽ പരിചിതമല്ലാതിരുന്ന കോംപാക്‌ട് എസ്.യു.വി എന്ന ശ്രേണിയിലേക്ക് ഫ്രഞ്ച് കമ്പനിയായ റെനോ അവതരിപ്പിച്ച സൂപ്പർ താരമാണ് ഡസ‌റ്റർ. 2012 മുതൽ ഇന്ത്യൻ വിപണിക്ക് സുപരിചിതമാണെങ്കിലും കാര്യമായ മാറ്റങ്ങളില്ലാതെ തുടർന്ന ഈ കരുത്തനെ റെനോ അടുത്തിടെ അടിമുടിയങ്ങ് പരിഷ്‌കരിച്ചു. രൂപത്തിലും ഭാവത്തിലും കാര്യമായ മാറ്റങ്ങളോടെയാണ്, കൃത്യമായി പറഞ്ഞാൽ 25 പുതുമകളോടെ, 2019 മോഡൽ ഫേസ്‌ലി‌ഫ്‌റ്റ് ഡസ്‌റ്ററിനെ കമ്പനി ഇന്ത്യൻ നിരത്തുകളിലേക്കെത്തുന്നത്.

ഉപയോഗക്ഷമതയ്ക്കും ലുക്കിനും ക്വാളിറ്റിക്കും പ്രാധാന്യം നൽകിയാണ് പുതിയ ഡസ്‌റ്ററിന്റെ രൂപകൽപ്പന. ക്രോം ഗ്രിൽ, ഡേ ടൈം റണ്ണിംങ്ങ് ലൈറ്റോടുകൂടിയ പുതിയ ഹെഡ്‌ലാംമ്പ്, വലിയ സ്‌കിഡ് പ്ലേറ്റ്, ബോണറ്റിലെ സ്‌പോർട്ടി ലൈനിങ് എന്നിവ മുൻഭാഗത്തെ പ്രത്യേകതകളാണ്. വലിയ 17 ഇഞ്ച് ടയറുകളും മസ്‌കുലറായ വീൽ ആർച്ചുകളും പുതിയ ഡസ്റ്ററിന് കരുത്തുറ്റ എസ്.യു.വി ലുക്ക് സമ്മാനിക്കുന്നുണ്ട്. കാസിപി‌യൻ ബ്ലൂ നിറത്തിൽ ലഭ്യമാകുന്ന വണ്ടിക്ക് 7,99,990 രൂപയാണ് എക്‌സ് ഷോറൂം വില.