murali-gopi

മഴക്കാലമായാൽ കളക്ടർ അവധി എപ്പോൾ പ്രഖ്യാപിക്കുമെന്നാണ് വിദ്യാർത്ഥികൾ ഉറ്റുനോക്കുന്നത്. അവധിക്കായുള്ള വിദ്യാർത്ഥികളുടെ അപേക്ഷകളും നിരവധിയാണ്. ജില്ല കളക്ടർമാരുടെ ഫേസ്ബുക്ക് പേജിൽ കമന്റ് രൂപത്തിലാണ് മിക്ക അപേക്ഷകളും വരുന്നത്. അത്തരത്തിലൊരു വിദ്യാർത്ഥിയുടെ അപേക്ഷ നടനും തിരക്കഥകൃത്തുമായ മുരളി ഗോപിയെ ഞെട്ടിച്ചിരിക്കുകയാണ്.

ലൂസിഫ‌ർ സിനിമയിലെ ഡയലോഗ് മിക്സ് ചെയ്തായിരുന്നു വിദ്യാർത്ഥിയുടെ കമന്റ്. മുരളി ഗോപി ഈ കമന്റ് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. വളരെപ്പെട്ടെന്ന് തന്നെ മുരളി ഗോപിയുടെ പോസ്റ്റ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്.

വിദ്യാർത്ഥിയുടെ കമന്റ് ഇങ്ങനെ...

സാറേ...സാർ വിദ്യാർത്ഥികൾ അപേക്ഷിക്കുന്നത് കേട്ടിട്ടുണ്ടോ...കാലാവസ്ഥ തങ്ങളുടെ മാറ്റം കൊണ്ടും സ്വാർത്ഥത കൊണ്ടും വിദ്യാർത്ഥികളുടെ പാതയെ എല്ലാ വശത്തുനിന്നും ആക്രമിക്കുന്നു. ഈ വെള്ളക്കെട്ടിന്റെ താഴ് വരയിൽ നിന്ന് വിദ്യാർത്ഥികളെ കരകയറ്റുന്നവൻ അനുഗ്രഹീതനാകുന്നു...
കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴിയിൽ തെറ്റി വീണ കുട്ടികളുടെ വഴികാട്ടിയുമാകുന്നു. അതിനാൽ അങ്ങയുടെ സഹോദരങ്ങളെ പ്രളയം വരുത്തിവച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നവരായാലും അവരുടെമേൽ അവധി കൊടുത്ത് അങ്ങ് പ്രഹരമേൽപ്പിക്കണം.
അങ്ങയുടെ പകയിൽ നീറി ഒടുങ്ങുമ്പോൾ മഴ അറിയണം അങ്ങ് അവരുടെ രാജാവായിരുന്നെന്ന്...ഒരേയൊരു രാജാവ്...lucifer.jpg

ഇത്രയും കാണാതെ പഠിച്ച് എഴുതിയതല്ലേ സർ... ഒരവധി.