health

രാവിലെ നന്നായി സമയമെടുത്ത് ബ്രഷ് ചെയ്തിട്ടും വായ്നാറ്റം മാറുന്നില്ലേ. വായ്നാറ്റം മിക്കവരിലും ആത്മവിശ്വാസം കെടുത്തും, തുറന്ന് സംസാരിക്കുവാൻ മടികാട്ടുന്നതാണ് കാരണം. എന്നാൽ വായ്നാറ്റം അകറ്റാൻ ഈ പറയുന്നവയിൽ ചിലത് കൂടെ കരുതിയാൽ മതിയാവും.

പെരുംജീരകം
ഉച്ചയ്ക്ക് ആഹാര ശേഷം കുറച്ച് പെരുംജീരക എടുത്ത് ചവയ്ക്കുന്നത് നല്ലതാണ്. പെരുംജീരകം വായ്നാറ്റത്തിന് കാരണമാകുന്ന അണുക്കളെ കുറയ്ക്കും, ഉമിനീര് അധികം ഉത്പാദിപ്പിക്കുന്നതിലൂടെയാണിത്. കൂടാതെ ഇത് ദഹനവും എളുപ്പമാക്കും

ജീരകം
പെരുംജീരകം പോലെ തന്നെ ദാഹശമിനിയായി ഉപയോഗിക്കുന്ന ജീരകത്തിനും വായ്നാറ്റം അകറ്റാൻ കഴിയും. ഭക്ഷണശേഷം ജീരകം വായിലിട്ട് ചവയ്ച്ചാൽ മതി.

ഗ്രാമ്പു
സുഗന്ധവൃഞ്ജനമായ ഗ്രാമ്പു പണ്ട്കാലം മുതൽക്കേ ഭക്ഷണത്തിന് മണവും രുചിയും നൽകാൻ ഉപയോഗിച്ചിരുന്നു. അത് പോലെ വായ്നാറ്റം അകറ്റാനും ഇവയ്ക്ക് കഴിയും. പല്ല് വേദനയ്ക്കുള്ള മരുന്നായും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ട്.

ഏലയ്ക്ക
ഭക്ഷണശേഷം ഏലയ്ക്ക ചവയ്ച്ചിറക്കുന്ന ശീലം മിക്കവർക്കുമുള്ളതാണ്. വൈകുന്നേരങ്ങിലും മറ്റും ഏലയ്ക്ക ചേർത്തുള്ള ചായ കുടിക്കുന്നതും വായ്നാറ്റം മാറാൻ നല്ലതാണ്.