കോഴിക്കോട്: ഇഹം ഡിജിറ്റൽ 'ഓണക്കോടീശ്വരൻ" രണ്ടാംസീസണിലെ ബമ്പർ സമ്മാനമായ മലബാർ ഡെവലപ്പേഴ്‌സിന്റെ ലക്ഷ്വറി ഫ്ളാറ്റിന് കോഴിക്കോട് മെരിക്കുന്ന് സ്വദേശി പി. സലീഷ് അർഹനായി. കൂപ്പൺ നമ്പർ 212949. ചടങ്ങ് കണ്ണൂർ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. നറുക്കെടുപ്പ് ഡി.എസ്.സി കമാൻഡന്റ് കേണൽ പുഷ്‌പേന്ദ്ര ജിഗ്‌വാൻ നിർവഹിച്ചു.

ഇഹം ഡിജിറ്റൽ മാനേജിംഗ് ഡയറക്‌ടർ എം.എം.വി. മൊയ്‌തു,​ ലെഫ്‌റ്റണന്റ് കേണൽമാരായ കരംചന്ദ്,​ ഭാനുപ്രതാപ് സിംഗ്,​ നോർത്ത് മലബാർ ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനോദ് നാരായണൻ,​ ഇപ്ളാനറ്റ് മാനേജിംഗ് ഡയറക്‌ടർ പി. ഫൈസൽ,​ ഇഹം ഡിജിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ നിക്‌ഷാൻ അഹമ്മദ്,​ ഡയറക്‌ടർ ബർഫിക്ക് തുടങ്ങിയവർ സംബന്ധിച്ചു. ഇഹം ഡിജിറ്റൽ,​ നിക്‌ഷാൻ ഇലക്‌ട്രോണിക്‌സ്,​ ഇപ്ളാനറ്റ് എന്നിവ ചേർന്നാണ് ഓണക്കോടീശ്വരൻ സീസൺ 2 സംഘടിപ്പിച്ചത്. ഈ ഓണക്കാലത്തും മികച്ച വിലക്കുറവും സമ്മാനപദ്ധതികളും ഉപഭോക്താക്കൾക്ക് നൽകുമെന്ന് എം.എം.വി. മൊയ്‌തു പറഞ്ഞു.