മുംബയ്: പ്രമുഖ ഭവനനിർമ്മാണ സ്‌ഥാപനമായ ഫേവറേറ്ര് ഹോംസിന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം ടൊവിനോ തോമസിനെ നിയമിച്ചു. ഫേവറേറ്ര് ഹോംസ് മാനേജിംഗ് ഡയറക്‌ടർ മാർട്ടിൻ തോമസ് മുംബയിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപനം നടത്തി. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന ഏഴ് പ്രോജക്‌ടുകൾ കൂടാതെ, തിരുവനന്തപുരത്ത് പ്രധാന ലൊക്കേഷനുകളിലായി അഞ്ച് ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്‌ടുകളും കമ്പനി ഈ വർഷം പ്രഖ്യാപിക്കും. തിരുവനന്തപുരം ആസ്ഥാനമായി 19 വർഷമായി ലക്ഷ്വറി ഫ്ളാറ്ര് - വില്ല നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ഫേവറേറ്റ് ഹോംസ് ഇതിനകം 16 റെസിഡൻഷ്യൽ പ്രോജക്‌ടുകളിലൂടെ 20 ലക്ഷത്തിലേറെ സ്ക്വയർഫീറ്ര് നിർമ്മാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്.