psc

ഒ.എം.ആർ പരീക്ഷ

യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാ സെന്ററുകളിൽ മാറ്റം

കാറ്റഗറി നമ്പർ 196/2018 മുതൽ 205/2018 വരെ പ്രകാരം എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ (എൻ.സി.എ.- മുസ്ലിം, പട്ടികജാതി, പട്ടികവർഗ്ഗം, ഒ.ബി.സി., എൽ.സി/എ.ഐ, എസ്.ഐ.യു.സി. നാടാർ, ഹിന്ദു നാടാർ, പട്ടികജാതിവിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്തുമതസ്ഥർ, വിശ്വകർമ്മ, ധീവര) തസ്തികയിലേക്ക് 27 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ അനുവദിച്ചിരുന്ന സെന്റർ നമ്പർ ഒന്നിൽ ഉൾപ്പെട്ട രജിസ്റ്റർ നമ്പർ 504361 മുതൽ 504660 വരെയുളളവർ തിരുവനന്തപുരം, ഗവൺമെന്റ് ആർട്സ് കോളേജ് സെന്റർ ഒന്നിലും, സെന്റർ രണ്ടിൽ ഉൾപ്പെട്ട 504661 മുതൽ 504960 വരെയുളളവർ തിരുവനന്തപുരം, ഗവൺമെന്റ് ആർട്സ് കോളേജ് സെന്റർ രണ്ടിലും, സെന്റർ മൂന്നിൽ ഉൾപ്പെട്ട 504961 മുതൽ 505260 വരെയുളളവർ തിരുവനന്തപുരം, വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജ്, സെന്റർ ഒന്നിലും, സെന്റർ നാലിൽ ഉൾപ്പെട്ട 505261 മുതൽ 505560 വരെയുളളവർ തിരുവനന്തപുരം, വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജ്, സെന്റർ രണ്ടിലും പരീക്ഷ എഴുതണം.


വുമൺ സിവിൽ എക്‌സൈസ് ഓഫീസർ- പുന:പരീക്ഷ

27 ന് എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ/എക്‌സൈസ് ഓഫീസർ (എൻ.സി.എ. വിജ്ഞാപനം)(കാറ്റഗറി നമ്പർ 196/2018 മൂതൽ 205/2018 വരെ) എന്ന തസ്തികയുടെ പൊതുപരീക്ഷയോടൊപ്പം എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയ്ക്ക് (കാറ്റഗറി നമ്പർ 501/2017) കോഴിക്കോട് ജില്ലയിലേക്ക് അപേക്ഷ സമർപ്പിച്ച് കോഴിക്കോട് ഉൾപ്പടെ വിവിധ ജില്ലകളിലായി 2018 ഫെബ്രുവരി 24 ന് പരീക്ഷ എഴുതിയ 15153 ഉദ്യോഗാർത്ഥികളെയും, കോഴിക്കോട് 2399 -ാം നമ്പർ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയിലേക്ക് അപേക്ഷിച്ച രജിസ്റ്റർ നമ്പർ 428126 എന്ന ഉദ്യോഗാർത്ഥിയെയും കണ്ണൂർ ജില്ലയുടെ 2526-ാം നമ്പർ കേന്ദ്രത്തിൽ പരീക്ഷ എഴുതിയിരുന്ന കണ്ണൂർ ജില്ലയിലേക്ക് അപേക്ഷിച്ച രജിസ്റ്റർ നമ്പർ 461465, 461466, 461468, 461472, 461473 എന്നീ അഞ്ച് ഉദ്യോഗാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഒ.എം.ആർ. പുന:പരീക്ഷ നടത്തും.


അഭിമുഖം
കാറ്റഗറി നമ്പർ 255/2017 പ്രകാരം കിർത്താഡ്സിൽ മ്യൂസിയം അറ്റൻഡന്റ് തസ്തികയിലേക്ക്(തസ്തികമാറ്റം മുഖേന) 2019 ആഗസ്ത് 8 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്.


ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 418/2016 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ തസ്തികയിലേക്ക് 27 മുതൽ 30 വരെ പി.എസ്.സി. ആസ്ഥാന ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും


എഴുത്ത് പരീക്ഷ

കാറ്റഗറി നമ്പർ 46/2016 പ്രകാരം കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അസിസ്റ്റന്റ് (കന്നട) തസ്തികയിലേക്ക് 2019 ആഗസ്ത് 3 ന് രാവിലെ 8.30 മുതൽ 1.00 മണിവരെ ഒന്നും രണ്ടും പേപ്പറുകൾക്കുളള എഴുത്ത് പരീക്ഷ (ഓൺസ്‌ക്രീൻ മാർക്കിങ്) നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.