തിരുവനന്തപുരം: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുതിയ ബ്രാൻഡഡ് ഡയമണ്ട് ആഭരണ ശ്രേണിയായ 'ഏല്ള്യം" കളക്ഷൻ പുറത്തിറക്കി. മാൾ ഒഫ് ട്രാവൻകൂറിലെ മലബാർ ഗോൾഡ് ഷോറൂമിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം മിയ ജോർജ് ഏല്ല്യം കളക്ഷനുകൾ അവതരിപ്പിച്ചു. സ്‌റ്റോർ ഹെഡ് സനീഷ്, അസിസ്‌റ്റന്റ് സ്‌റ്രോർ ഹെഡ് ഇർഷാദ്, റീജിയണൽ മാനേജർ (ഡയമണ്ട്‌സ്) വിനോദ് എന്നിവർ സംബന്ധിച്ചു.
ലൈറ്ര് വെയ്‌റ്ര്, പാർട്ടി വെയർ, ബ്രൈഡൽ വെയർ ആഭരണങ്ങളുടെ വിപുലമായ ശേഖരം ഏല്ള്യം കളക്ഷനിലുണ്ട്. വിവാഹ അവസരങ്ങളിൽ ധരിക്കുന്നതിനായി റോസ്, യെല്ലോ ഗോൾഡിൽ രൂപകല്‌പന ചെയ്‌തിരിക്കുന്ന ആഭരണ സെറ്രുകൾ ഏത് വധുവിനെയും ആകർഷിക്കും. 50,000 രൂപ മുതലാണ് ഏല്ള്യം കളക്ഷന്റെ വില. മലബാർ ഗോൾഡിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.