ku

ടൈംടേബിൾ

രണ്ടാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.പി.എ/എം.എം.സി.ജെ ഡിഗ്രി റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, ഇതോടൊപ്പം 2013 സ്‌കീം എം.എ മലയാളം, ഇംഗ്ലീഷ്, എക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എം.എസ്.സി കെമിസ്ട്രി, എം.എസ്.സി സുവോളജി എം.എ/എം.എസ്.സി സൈക്കോളജി (2009 സ്‌കീം), ഇലക്‌ട്രോണിക്സ് (2014 സ്‌കീം), കമ്പ്യൂട്ടർ സയൻസ് (2011 സ്‌കീം) മേഴ്സിചാൻസ് പരീക്ഷകളും ആഗസ്റ്റ് 2 മുതൽ ആരംഭിക്കും.

സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലെ 2000 സ്‌കീം (ഫുൾ ടൈം & പാർട്ട് ടൈം), 2003 സ്‌കീം (ഈവനിംഗ്), 2006 സ്‌കീം (പാർട്ട് ടൈം) എന്നീ മേഴ്സി ചാൻസ് എം.ബി.എ ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ വൊക്കേഷണൽ മൈക്രോബയോളജി പ്രാക്ടിക്കൽ 29 മുതൽ ആഗസ്റ്റ് 7 വരെ നടത്തും.


വിദൂര വിദ്യാഭ്യാസ വിഭാഗം - യു.ജി - പി.ജി അഡ്മിഷൻ

വിദൂര വിദ്യാഭ്യാസ വിഭാഗം യു.ജി.സി അംഗീകൃത യു.ജി - പി.ജി പ്രോഗ്രാമുകളിലേക്കുളള അഡ്മിഷൻ തുടരുന്നു. എം.ബി.എ പ്രോഗ്രാമിന് ആഗസ്റ്റ് 24 വരെയും മറ്റ് പ്രോഗ്രാമുകൾക്ക് ആഗസ്റ്റ് 31 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.ideku.netൽ.


അസൈൻമെന്റ് ആൻഡ് കേസ് അനാലിസിസ്

വിദൂര വിദ്യാഭ്യാസ വിഭാഗം 2018 അഡ്മിഷൻ ഒന്നും രണ്ടും സെമസ്റ്റർ, 2017 അഡ്മിഷൻ മൂന്നും നാലും സെമസ്റ്റർ യു.ജി - പി.ജി വിദ്യാർത്ഥികൾക്ക് അസൈൻമെന്റും കേസ് അനാലിസിസും സമർപ്പിക്കുവാനുളള തീയതികൾ പ്രസിദ്ധീകരിച്ചു. വിശദമായ ഷെഡ്യൂൾ www.ideku.netൽ.


പരീക്ഷാഫലങ്ങൾ
രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2015 സ്‌കീം - റെഗുലർ/ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം വർഷ എം.ടെക് (ഫുൾടൈം/പാർട്ട് ടൈം) മൂന്നാം വർഷ എം.ടെക് (പാർട്ട് ടൈം) (2008 സ്‌കീം - അഡീഷണൽ/മേഴ്സിചാൻസ്) ഒന്നാം സെമസ്റ്റർ എം.ടെക് (മേഴ്സിചാൻസ് - 2003 സ്‌കീം) (മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്സ് എഞ്ചിനീയറിംഗ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 6 വരെ അപേക്ഷിക്കാം.

രണ്ടാം വർഷ ബി.എ ബിരുദ (ആന്വൽ സ്‌കീം) വിദ്യാർത്ഥികളുടെ സബ്സിഡിയറി വിഷയമായ ജനറൽ എക്കണോമിക്സ് വിഷയത്തിന്റെ (റെഗുലർ & സപ്ലിമെന്ററി) ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സപ്ലിമെന്ററി ഓൺലൈൻ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ആഗസ്റ്റ് 3 വരെയും ഓഫ്‌ലൈൻ വിദ്യാർത്ഥികൾക്ക് ഫീസടച്ച് നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ ആഗസ്റ്റ് 12 വരെയും അപേക്ഷിക്കാം. ഓൺലൈൻ വിദ്യാർത്ഥികളുടെ കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.


പി.ജി പ്രവേശനം 2019-20 : മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
24, 25, 26 തീയതികളിൽ കോളേജ് പ്രവേശനം

പി.ജി പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകർ തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കണം. അലോട്ട്‌മെന്റ് ലഭിച്ചവർ പ്രവേശന ഫീസ് ഓൺലൈനായി ഒടുക്കണം. മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ച് അഡ്മിഷൻ ഫീസ് ഒടുക്കിയവർ അഡ്മിഷൻ ഫീസ് അടയ്‌ക്കണ്ട

അഡ്മിഷൻ ഫീസ് ഒടുക്കിയ അപേക്ഷകർ അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ എടുക്കേണ്ട തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽ ഉണ്ടായിരിക്കണം. 24, 25, 26 തീയതികളിലാണ് കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം (കൂടുതൽ വിവരങ്ങൾക്ക് അലോട്ട്‌മെന്റ് മെമ്മോ കാണുക) മെമ്മോയിൽ പറഞ്ഞിരിക്കുന്ന ദിവസം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കണം.നിലവിൽ കോളേജുകളിൽ അഡ്മിഷൻ നേടിക്കഴിഞ്ഞവർക്ക് മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ തങ്ങളുടെ ഹയർ ഓപ്ഷനുകളിലേതിലെങ്കിലും പുതിയ അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ പഠിക്കുന്ന കോളേജിൽ നിന്നും ടി.സി. വാങ്ങിയ ശേഷം പുതിയ അലോട്ട്‌മെന്റ് പ്രകാരമുള്ള കോളേജിൽ അഡ്മിഷൻ എടുക്കണം.