chandrayan-2

സിഡ്നി: ഇന്ത്യയുടെ ചന്ദ്രയാൻ 2 വിക്ഷപണ ദൗത്യം വിജയകരമായിരുന്നു. തുടർന്ന് രാജ്യത്തിന്റെ അകത്തും പുറത്തുനിന്നുമായി നിരവധി നേതാക്കളാണ് ഇന്ത്യയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. എന്നാൽ ചന്ദ്രയാൻ–2 ദൗത്യവുമായി കുതിച്ച ജി.എസ്.എൽ.വി റോക്കറ്റ് കണ്ട് ഭയന്ന് വിറച്ചെന്നാണ് പുതിയ റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത്. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ചന്ദ്രയാൻ -2 യാത്ര ആരംഭിച്ചത്.

ഇന്ത്യയുടെ റോക്കറ്റ് കുതിക്കുന്നത് കണ്ട് അവർ കരുതിയത് പറക്കും തളികയാണ് എന്നാണ്. ഇത് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അവ‍ർ പങ്കുവയ്ക്കുകയും ചെയ്തു. ജി.എസ്.എൽ.വി റോക്കറ്റിന്റെ വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം നടന്നത്. ഈ സമയത്ത് ആസ്‌ട്രേലിയയിൽ രാത്രി 7.30 ആയിരുന്നു. രാത്രി ആകസ്മികമായി മുകളിലൂടെ വിചിത്ര വെളിച്ചം കുതിക്കുന്നത് കണ്ട് നിരവധി പേർ ഭയന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ആസ്ട്രേലിയയിലെ വടക്കൻ പ്രദേശത്തും ക്വീൻസ്‌ലാന്റിലും ആകാശത്ത് പറക്കും തളിക കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഇത് മനസിലാക്കിയ ഉടനെ എ.ബി.സി നോർത്ത് വെസ്റ്റിന്റെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകി പോസ്റ്റിട്ടു. അസാധാരണവുമായ ഒരു പ്രകാശമായിരുന്നു കണ്ടത്. അത് വടക്ക്-കിഴക്ക് ഭാഗത്തേക്ക് അതിവേഗം സഞ്ചരിക്കുകയായിരുന്നു. റോക്കറ്റ് കണ്ടവർ ഫേസ്ബുക്കിൽ കുറിച്ചു.